---
title: "പരിയാരം ഗവ: മെഡിക്കൽ കോളേജ് പബ്ലിക്ക് സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18 മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും"
english_title: "Pariyaram school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243078/pariyaram-school"
published_at: "2024-10-16T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fe913a6cd0_IMG-20241016-WA0152.jpg"
keywords: []
---

# പരിയാരം ഗവ: മെഡിക്കൽ കോളേജ് പബ്ലിക്ക് സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18 മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും

> **Lead Summary:** കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പബ്ലിക്ക് സ്‌കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18 വെള്ളിയാഴ്ച്ച 12 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പബ്ലിക്ക് സ്‌കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 18 വെള്ളിയാഴ്ച്ച 12 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

മൂന്ന് നില ഫൗണ്ടേഷനോടു കൂടി നിലവിൽ ഒറ്റ നിലയിൽ മൂന്ന് ക്ലാസ്സ് മുറികൾ, സ്റ്റെയർ റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടെ നിർമ്മിച്ച കെട്ടിടത്തിന് 243.26 ചമീറ്റർ വിസ്തീർണ്ണമാണുള്ളത്. കൂടാതെ കെട്ടിടത്തിന് ചുറ്റുമതിൽ, പ്രൊട്ടെക്ഷൻ വാൾ എന്നിവ ഉൾപ്പെടെ നിർമ്മിച്ചു. ഇതിനായി സംസ്ഥാന സർക്കാർ ഒരു കോടി രൂപയാണ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243078/pariyaram-school)