---
title: "ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിലായി"
english_title: "The young man was caught by Papinissery excise "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243068/the-young-man-was-caught-by-papinissery-excise"
published_at: "2024-10-16T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fdcdb890c7_Untitled-2-web.jpg"
keywords: []
---

# ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിലായി

> **Lead Summary:** **ചെറുകുന്ന്:**1.135 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.പാപ്പിനിശ്ശേരി റേഞ്ചിന്റെ അധിക ചുമതലയുള്ള കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദ്ദനനും സംഘവും പാപ്പിനിശ്ശേരി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് 1.135 കിലോഗ്രാം കഞ്ചാവ് സഹിതം തുരുത്തിയിലെ കൃഷ്ണകൃപ ഹൗസില്‍ കെ.വിഷ്ണുനാഥിനെ പിടികൂടി എന്‍.ഡി.പി.എസ്. വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

**ചെറുകുന്ന്:**1.135 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.പാപ്പിനിശ്ശേരി റേഞ്ചിന്റെ അധിക ചുമതലയുള്ള കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദ്ദനനും സംഘവും പാപ്പിനിശ്ശേരി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് 1.135 കിലോഗ്രാം കഞ്ചാവ് സഹിതം തുരുത്തിയിലെ കൃഷ്ണകൃപ ഹൗസില്‍ കെ.വിഷ്ണുനാഥിനെ പിടികൂടി എന്‍.ഡി.പി.എസ്. വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.എം.കെ.സജിത് കുമാര്‍ കെ.രാജീവന്‍, കെ. ഇസ്മയില്‍, പ്രിവന്റീവ് ഓഫീസര്‍ എം.കെ.ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കെ.വിവേക് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243068/the-young-man-was-caught-by-papinissery-excise)