---
title: "എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹം പരിയാരത്ത് നിന്ന്  സ്വദേശത്തേക്ക് കൊണ്ടുപോയി"
english_title: "Naveen Babu's dead body"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242875/naveen-babus-dead-body"
published_at: "2024-10-16T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f34e6f34cc_Untitled-2-web.jpg"
keywords: []
---

# എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹം പരിയാരത്ത് നിന്ന്  സ്വദേശത്തേക്ക് കൊണ്ടുപോയി

> **Lead Summary:** പരിയാരം: തൂങ്ങിമരിച്ച എ.ഡി.എം നവീന്‍ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും പത്തനംതിട്ടയിലേക്ക് കൊണ്ടുപേയത് ഇന്ന് പുലര്‍ച്ചെ 1.15 ന്. 12.30 ഓടെയാണ് ബന്ധുക്കള്‍ പരിയാരത്ത് എത്തിയത്.

## Article Content

പരിയാരം: തൂങ്ങിമരിച്ച എ.ഡി.എം നവീന്‍ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും പത്തനംതിട്ടയിലേക്ക് കൊണ്ടുപേയത് ഇന്ന് പുലര്‍ച്ചെ 1.15 ന്. 12.30 ഓടെയാണ് ബന്ധുക്കള്‍ പരിയാരത്ത് എത്തിയത്.

ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ ജനക്കൂട്ടമാണ് ആദരാഞ്ജലിയര്‍പ്പിക്കാനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരത്ത് എത്തിയത്.സി.പി.എം. ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍, ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

വൈകുന്നേരം ആറോടെ ബന്ധുക്കള്‍ എത്തിച്ചേരുമെന്ന് അറിയിച്ചതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയൊരു സംഘം തന്നെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരത്ത് ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242875/naveen-babus-dead-body)