---
title: "മാതമംഗലത്ത്  ലീഗ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും മര്‍ദ്ദനം; ഷുക്കൂര്‍ കോരന്‍പീടിക ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു "
english_title: "League activists harassed again in Mathamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24282/league-activists-harassed-again-in-mathamangalam"
published_at: "2022-02-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbed7423e5c_shukkoor_koranpeedika.jpg"
keywords: []
---

# മാതമംഗലത്ത്  ലീഗ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും മര്‍ദ്ദനം; ഷുക്കൂര്‍ കോരന്‍പീടിക ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു 

> **Lead Summary:** മാതമംഗലം: മാതമംഗലത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും മര്‍ദ്ദനമേറ്റു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരെയാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ച്ചിച്ചത്.

## Article Content

മാതമംഗലം: മാതമംഗലത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് വീണ്ടും മര്‍ദ്ദനമേറ്റു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരെയാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ച്ചിച്ചത്.

പരിയാരം ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച്ച യൂത്ത്ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഫ്സല്‍ കുഴിക്കാടിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം മാതമംഗലത്ത് മുസ്ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇതില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പരിയാരം ഗ്രാമപഞ്ചായത്ത് അംഗവും പരിയാരം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പ്രസിഡന്റുമായ പി.വി.അബ്ദുല്‍ഷുക്കൂര്‍(58),യു.ഡി.എഫ് ഏഴോം പഞ്ചായത്ത് കണ്‍വീനര്‍ അലി കാടാത്തറ(56),യൂത്ത്ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് ട്രഷറര്‍ അനീഷ് മാതമംഗലം(25) എന്നിവരെയാണ് മര്‍ദ്ദിച്ചത്.

ഇവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് പ്രകടനത്തിനിടെ സി.ഐ.ടി യു പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കാനും അലങ്കോലപ്പെടുത്താനും ശ്രമം നടത്തിയിരുന്നതായി പ്രവര്‍ത്തകര്‍ തളിപ്പറമ്പ ന്യൂസിനോട് പറഞ്ഞു.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി. ഇ.കെ.പ്രേമചന്ദ്രന്റെയും പെരിങ്ങോം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഭാഷ് എന്നിവരുടെയും നേതൃത്വത്തില്‍ വന്‍പോലീസ് നോക്കി നില്‍ക്കെയാണ് അക്രമം നടന്നത്.

പരിക്കേറ്റ പ്രവര്‍ത്തകരെ, ജില്ലാ മുസ്ലിം ലീഗ് നേതാക്കളായ അഡ്വ: അബ്ദുല്‍ കരീം ചേലേരി, കെ.ടി സഹദുല്ല, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, പി.സി നസീര്‍, എം.എസ് എഫ് സംസ്ഥാന വൈസ് പ്രസിസന്റ് സജീര്‍ ഇഖ്ബാല്‍, പയ്യന്നൂര്‍-തളിപ്പറമ്പ് മണ്ഡലം നേതാക്കളായ സി.പി.വി അബ്ദുല്ല, കെ.കെ.അഷറഫ്, പി.മുഹമ്മദ് ഇഖ്ബാല്‍,അളളാംകുളം മഹമ്മൂദ്, യൂത്ത് ലീഗ് നേതാക്കളായ പി.കെ. ശബീര്‍,ജിയാസ് വെള്ളൂര്‍, ജംഷീര്‍ ആലക്കാട് എന്നിവര്‍ സന്ദര്‍ശിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24282/league-activists-harassed-again-in-mathamangalam)