---
title: "ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു"
english_title: "The temple treasury was broken "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242584/the-temple-treasury-was-broken"
published_at: "2024-10-14T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d3d44125f8_download_(1).jfif"
keywords: []
---

# ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു

> **Lead Summary:** **പയ്യന്നൂർ:** ഏഴിമല റെയിൽവേസ്റ്റേഷന് സമീപത്തെ കുഞ്ഞിമംഗലം ശ്രീമുത്തപ്പൻ മoപ്പുരയിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു . ക്ഷേത്രത്തിൻ്റെമുൻവശത്തെ ഗ്രിൽസിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് സമീപത്തായി സ്ഥാപിച്ച ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ചാണ് പണം കവർന്നത്.6000 രൂപ കളവ് ചെയ്തു കൊണ്ടുപോയി എന്ന ക്ഷേത്രംകമ്മിറ്റി പ്രസിഡൻ്റ് ഇ. കുമാരൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 3.45 മണിയോടെയാണ് മോഷണം.

## Article Content

**പയ്യന്നൂർ:** ഏഴിമല റെയിൽവേസ്റ്റേഷന് സമീപത്തെ കുഞ്ഞിമംഗലം ശ്രീമുത്തപ്പൻ മoപ്പുരയിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു . ക്ഷേത്രത്തിൻ്റെമുൻവശത്തെ ഗ്രിൽസിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് സമീപത്തായി സ്ഥാപിച്ച ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ചാണ് പണം കവർന്നത്.6000 രൂപ കളവ് ചെയ്തു കൊണ്ടുപോയി എന്ന ക്ഷേത്രംകമ്മിറ്റി പ്രസിഡൻ്റ് ഇ. കുമാരൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 3.45 മണിയോടെയാണ് മോഷണം.

നിരീക്ഷണ കാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിയാതിരിക്കാൻ സമീപത്തെ കുറ്റി കാട്ടിലൂടെയാണ് മോഷ്ടാവ് കയറി വന്നതെന്നാണ് പ്രാഥമിക നിഗമനം. മോഷണസമയത്തോടു കൂടിക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ പോലീസിൻ്റെ പട്രോളിങ്ങ് വാഹനം രണ്ടു പ്രാവശ്യം കടന്നുപോയത് നിരീക്ഷണ കാമറ ദൃശ്യങ്ങളിലുണ്ട്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242584/the-temple-treasury-was-broken)