---
title: "പഴയങ്ങാടിയില്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: അമ്മാവനും മരുമകനും ഒളിവില്‍"
english_title: "second-class-student-molested-uncle-and-son-law"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24258/second-class-student-molested-uncle-and-son-law"
published_at: "2022-02-03T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbcf57d0a17_peedanam_pazhayangadi.jpg"
keywords: []
---

# പഴയങ്ങാടിയില്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: അമ്മാവനും മരുമകനും ഒളിവില്‍

> **Lead Summary:** പഴയങ്ങാടി:രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവില്‍. വേങ്ങര സ്വദേശിയ്ക്കും പ്രായപൂര്‍ത്തിയാകാത്ത സഹോദരപുത്രനുമെതിരെ കേസ് എടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്.

## Article Content

പഴയങ്ങാടി:രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവില്‍. വേങ്ങര സ്വദേശിയ്ക്കും പ്രായപൂര്‍ത്തിയാകാത്ത സഹോദരപുത്രനുമെതിരെ കേസ് എടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്.

സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.

ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24258/second-class-student-molested-uncle-and-son-law)