---
title: "മയക്കുമരുന്നായ എംഡിഎംഎയുമായി  യുവാവ് പിടിയിൽ"
english_title: "mdma_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24256/mdma_kannur"
published_at: "2022-02-03T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbcc5a2d6ec_mdma_kannur.jpg"
keywords: []
---

# മയക്കുമരുന്നായ എംഡിഎംഎയുമായി  യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂര്‍: 2 ഗ്രാം വരുന്ന MDMA എന്ന മാരക മയക്കുമരുന്നുമായി തലശ്ശേരി സ്വദേശിയായ യുവാവ് കണ്ണൂരില്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ ബാങ്ക് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ റഹ്മത് മന്‍സില്‍ റമീസ് ആണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ പിടിയിലായത്.

## Article Content

കണ്ണൂര്‍: 2 ഗ്രാം വരുന്ന MDMA എന്ന മാരക മയക്കുമരുന്നുമായി തലശ്ശേരി സ്വദേശിയായ യുവാവ് കണ്ണൂരില്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ ബാങ്ക് റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ റഹ്മത് മന്‍സില്‍ റമീസ് ആണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ പിടിയിലായത്.

കണ്ണൂര്‍ റേഞ്ച് DIG യുടെ മയക്കുമരുന്നിനെതിരായ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നാര്‍ക്കോട്ടിക്ക് അസി: കമ്മിഷണര്‍ ജസ്റ്റിന്‍ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള രഹസ്യപോലീസ് സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാളെ വലയിലാക്കിയത്,

നേരത്തെ ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്ത സുഹൃത്തിന്റെ സഹായത്തോടെ പുതുതലമുറ മയക്കുമരുന്നായ MDMA ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പിടിയിലായ റമീസ്.

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരി, അഡീഷണല്‍ SI രാജീവന്‍, ASI മുഹമ്മദ് DANSAF ടീം അംഗങ്ങളായ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റാഫി അഹമ്മദ്, മഹിജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത്, മിഥുന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു, രാഹുല്‍ , രജില്‍ രാജ് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24256/mdma_kannur)