---
title: "അതിശക്ത മഴ ; കണ്ണൂർ ജില്ലയിൽ 15നും 17നും ഓറഞ്ച് അലേർട്ട് "
english_title: "heavy rain; Orange alert in Kannur district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242549/heavy-rain-orange-alert-in-kannur-district"
published_at: "2024-10-14T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d05a76dca9_rain.jfif"
keywords: []
---

# അതിശക്ത മഴ ; കണ്ണൂർ ജില്ലയിൽ 15നും 17നും ഓറഞ്ച് അലേർട്ട് 

> **Lead Summary:** കണ്ണൂർ : ജില്ലയിൽ 15നും 17നും ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഒക്‌ടോബർ 15, 17 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 15ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും 17ന് കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.

## Article Content

കണ്ണൂർ : ജില്ലയിൽ 15നും 17നും ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഒക്‌ടോബർ 15, 17 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 15ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും 17ന് കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

16നും 18നും കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242549/heavy-rain-orange-alert-in-kannur-district)