---
title: "ഗാന്ധിജയന്തി മാസാചരണത്തോടനുബന്ധിച്ച് ഗാന്ധിസവും മാർക്സിസവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു"
english_title: "speech"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242280/speech"
published_at: "2024-10-13T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b953bbd506_news-card.jpg"
keywords: []
---

# ഗാന്ധിജയന്തി മാസാചരണത്തോടനുബന്ധിച്ച് ഗാന്ധിസവും മാർക്സിസവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു

> **Lead Summary:** മനുഷ്യവിരുദ്ധവും സംഘർഷഭരിതവുമായ സമൂഹത്തിൻ്റെ വിമോചനത്തിന് ഗാന്ധിസവും മാർക്സിസവും കൈകോർത്ത് മുന്നോട്ടു പോകേണ്ടതുണ്ടെന്ന് പ്രമുഖ പ്രഭാഷകൻ ചൂരായി ചന്ദ്രൻ മാഷ് അഭിപ്രായപ്പെട്ടു. ഗാന്ധിജിയാണ് ശരിയെന്ന് അംഗീകരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

## Article Content

മനുഷ്യവിരുദ്ധവും സംഘർഷഭരിതവുമായ സമൂഹത്തിൻ്റെ വിമോചനത്തിന് ഗാന്ധിസവും മാർക്സിസവും കൈകോർത്ത് മുന്നോട്ടു പോകേണ്ടതുണ്ടെന്ന് പ്രമുഖ പ്രഭാഷകൻ ചൂരായി ചന്ദ്രൻ മാഷ് അഭിപ്രായപ്പെട്ടു. ഗാന്ധിജിയാണ് ശരിയെന്ന് അംഗീകരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാന്ധിജയന്തി മാസാചരണത്തോടനുബന്ധിച്ച് ജില്ലാ സർവ്വോദയ മണ്ഡലം പഴയങ്ങാടി അമൃത കോളേജിൽ സംഘടിപ്പിച്ച ഗാന്ധിസവും മാർക്സിസവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . ഡോ:ദിനേശ് കുമാർ എരമം അധ്യക്ഷത വഹിച്ചു.ഫോക്ക് ലോറ അക്കാദമി മുൻ ചെയർമാൻ പ്രൊഫബി മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ടി.പി. ആർ നാഥ്, സെക്രട്ടറിരാജൻ തിയറേത്ത് , ദിനുമെട്ടമ്മൽ, രാജേഷ് പാലങ്ങാട്ട്, എന്നിവർ പ്രസംഗിച്ചു. കെ പി ചന്ദ്രാംഗദൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ പി.പി. കൃഷ്ണൻ മാഷെയും സാക്ഷരത പ്രവർത്തകൻ വി. ആർ.വി. ഏഴോമിനെയും സർവ്വോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. സുധീർ ആദരിച്ചു. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242280/speech)