പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Oct 12, 2024 07:18 PM | By Sufaija PP

പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണി(56)യാണ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി ദേഹത്തുവീണാണ് മരണം.

വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം ഇലക്ട്രിക് ലൈൻ പൊട്ടി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല. ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി പരിയാരം മെഡി. കോളജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.


A middle-aged woman

Next TV

Related Stories
വാഹനാപകടത്തിൽ മരിച്ച ആൻഡ്രിയ ആൻസണിന്റെ സംസ്കാരം ഇന്ന്

Oct 13, 2024 12:09 PM

വാഹനാപകടത്തിൽ മരിച്ച ആൻഡ്രിയ ആൻസണിന്റെ സംസ്കാരം ഇന്ന്

വാഹനാപകടത്തിൽ മരിച്ച നാലുവയസ്സുകാരിയുടെ സംസ്കാരം ഇന്ന്...

Read More >>
പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചന്ദനമരം മോഷണം പോയി

Oct 13, 2024 09:53 AM

പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചന്ദനമരം മോഷണം പോയി

പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ചന്ദനമരം മോഷണം...

Read More >>
യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

Oct 13, 2024 09:46 AM

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി...

Read More >>
 വിദ്യാഭ്യാസ എക്സിബിഷൻ ടെർണിങ് പോയിന്റ്  2024 ലോഗോ പ്രകാശനം ഇന്ന്

Oct 13, 2024 09:37 AM

വിദ്യാഭ്യാസ എക്സിബിഷൻ ടെർണിങ് പോയിന്റ് 2024 ലോഗോ പ്രകാശനം ഇന്ന്

വിദ്യാഭ്യാസ എക്സിബിഷൻ ടെർണിങ് പോയിന്റ് 2024 ലോഗോ പ്രകാശനം...

Read More >>
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന ദേവീ ഭാഗവത നവാഹ യജ്ഞo സമാപിച്ചു

Oct 12, 2024 07:15 PM

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന ദേവീ ഭാഗവത നവാഹ യജ്ഞo സമാപിച്ചു

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന ദേവീ ഭാഗവത നവാഹ യജ്ഞo...

Read More >>
കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ പ്രൊഫ മുഹമ്മദിനെ ആദരിച്ചു

Oct 12, 2024 07:13 PM

കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ പ്രൊഫ മുഹമ്മദിനെ ആദരിച്ചു

കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ പ്രൊഫ മുഹമ്മദിനെ...

Read More >>
Top Stories