---
title: "നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന ദേവീ ഭാഗവത നവാഹ യജ്ഞo സമാപിച്ചു"
english_title: "Bhagavata Navaha Yajnam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242134/bhagavata-navaha-yajnam"
published_at: "2024-10-12T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a7daa6a19d_vac.jpg"
keywords: []
---

# നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന ദേവീ ഭാഗവത നവാഹ യജ്ഞo സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ:** പാലക്കുളങ്ങര ശ്രീധർമ്മശാസ്താ - നവഗ്രഹ ക്ഷേത്രം നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന ദേവീ ഭാഗവത നവാഹ യജ്ഞo സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വടക്കൻ കേരളത്തിലെ തന്നെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് പാലകുളങ്ങര ധർമ്മശാസ്താക്ഷേത്രം.

## Article Content

**തളിപ്പറമ്പ:** പാലക്കുളങ്ങര ശ്രീധർമ്മശാസ്താ - നവഗ്രഹ ക്ഷേത്രം നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന ദേവീ ഭാഗവത നവാഹ യജ്ഞo സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വടക്കൻ കേരളത്തിലെ തന്നെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് പാലകുളങ്ങര ധർമ്മശാസ്താക്ഷേത്രം.

വലതു കൈയിൽ അമൃത കലശമെന്തി പത്മാസനത്തിനുള്ള ധർമ്മശാസ്താവിന്റെ ഈ അപൂർവ്വ പ്രതിഷ്ഠ സർവ്വരോഗ നിവാരണനായും സർവ്വാഭിഷ്ഠ വരദായകനായും ഒരേസമയം അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ഒക്ടോബർ രണ്ടിനാണ് ക്ഷേത്രത്തിൽ നവാഹ യജ്ഞം തുടങ്ങിയത്. ഭാഗവത രത്നം സതീശൻ തില്ലങ്കേരിയായിരുന്നു യജ്ഞാചാര്യൻ. യജ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. അന്നദാനവും നടത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242134/bhagavata-navaha-yajnam)