---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂട്ടറിൽ കടത്തികൊണ്ടു പോയ കേസിൽ പോലീസ് സംഘം ബാംഗ്ലൂരിലെത്തി"
english_title: "A police team reached Bangalore"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242117/a-police-team-reached-bangalore"
published_at: "2024-10-12T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a502d030c3_images.jfif"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂട്ടറിൽ കടത്തികൊണ്ടു പോയ കേസിൽ പോലീസ് സംഘം ബാംഗ്ലൂരിലെത്തി

> **Lead Summary:** **പയ്യന്നൂർ: **കുഞ്ഞിമംഗലത്ത് നിന്നും കർണ്ണാടക സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂട്ടറിൽ കടത്തികൊണ്ടു പോയ കേസിൽ പോലീസ് സംഘം ബാംഗ്ലൂരിലെത്തി. പെൺ കുട്ടിയെ കണ്ടെത്താൻ തിരിച്ചിൽ ഊർജിതമാക്കി. പെൺകുട്ടിയും ബന്ധുവായ യുവാവും കർണ്ണാടകയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. കുഞ്ഞിമംഗലത്ത് നിന്നും ഇരുവരും കടന്നുകളഞ്ഞ സ്‌കൂട്ടർ പയ്യന്നൂർ കെ.എസ്ആർ.ടി.സി ഡിപ്പോക്ക് സമീപം വെച്ച് പോലീസ് കണ്ടെത്തി.

## Article Content

**പയ്യന്നൂർ: **കുഞ്ഞിമംഗലത്ത് നിന്നും കർണ്ണാടക സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂട്ടറിൽ കടത്തികൊണ്ടു പോയ കേസിൽ പോലീസ് സംഘം ബാംഗ്ലൂരിലെത്തി. പെൺ കുട്ടിയെ കണ്ടെത്താൻ തിരിച്ചിൽ ഊർജിതമാക്കി. പെൺകുട്ടിയും ബന്ധുവായ യുവാവും കർണ്ണാടകയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. കുഞ്ഞിമംഗലത്ത് നിന്നും ഇരുവരും കടന്നുകളഞ്ഞ സ്‌കൂട്ടർ പയ്യന്നൂർ കെ.എസ്ആർ.ടി.സി ഡിപ്പോക്ക് സമീപം വെച്ച് പോലീസ് കണ്ടെത്തി.

സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുമായി 22 കാരനായ യുവാവ് ബംഗ്ലൂരിലെ ബന്ധുവീട്ടിൽ എത്തിയതായ സൂചനയെ തുടർന്ന് പയ്യന്നൂർ പോലീസ് കർണ്ണാടക പോലീസുമായി ബന്ധപ്പെട്ടിരുന്നു. ദസറയ്ക്ക് കർണ്ണാടകത്തിലേക്ക് പോയതായ സൂചനയെ തുടർന്ന് ബന്ധുക്കളും അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 8 ന്ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച മൂന്ന് മണിക്കുമിടയിലാണ് കുഞ്ഞിമംഗലത്തെ താമസസ്ഥലത്ത് നിന്നും 13 കാരിയായ പെൺകുട്ടിയേയും 22 കാരനായ യുവാവിനെയും കാണാതായത്. സഹോദരിയുടെ പരാതിയിലാണ് പയ്യന്നൂർപോലീസ് കേസെടുത്തിരുന്നത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനു യുവാവിനെതിരെ കേസെടുക്കാൻ സാധ്യതയേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242117/a-police-team-reached-bangalore)