---
title: "തൃച്ചംബരത്ത് ഹൈമാസ്റ്റ് ലൈറ്റിൽ സ്ഥാപിച്ച കെ സുധാകരൻ എംപിയുടെ ഫോട്ടോ നശിപ്പിച്ചതായി പരാതി"
english_title: " high mast light"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242114/high-mast-light"
published_at: "2024-10-12T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a4e3d3b32c_news-card.jpg"
keywords: []
---

# തൃച്ചംബരത്ത് ഹൈമാസ്റ്റ് ലൈറ്റിൽ സ്ഥാപിച്ച കെ സുധാകരൻ എംപിയുടെ ഫോട്ടോ നശിപ്പിച്ചതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **ഹൈമാസ്റ്റ് ലൈറ്റില്‍ സ്ഥാപിച്ച കെ.സുധാകരന്‍ എം.പിയുടെ ഫോട്ടോ നശിപ്പിച്ചതായി പരാതി. തൃച്ചംബരം കുഞ്ഞരയാലിന് സമീപം സ്ഥാപിച്ച എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് ആരംഭിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലെ എം.പിയുടെ ഫോട്ടോയാണ് ഇന്നലെ രാത്രി അടിച്ചുതകര്‍ത്തത്.

## Article Content

**തളിപ്പറമ്പ്: **ഹൈമാസ്റ്റ് ലൈറ്റില്‍ സ്ഥാപിച്ച കെ.സുധാകരന്‍ എം.പിയുടെ ഫോട്ടോ നശിപ്പിച്ചതായി പരാതി. തൃച്ചംബരം കുഞ്ഞരയാലിന് സമീപം സ്ഥാപിച്ച എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് ആരംഭിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലെ എം.പിയുടെ ഫോട്ടോയാണ് ഇന്നലെ രാത്രി അടിച്ചുതകര്‍ത്തത്.

സമൂഹവിരുദ്ധരാണ് ആക്രമത്തിന് പിന്നിലെന്ന് നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു മാസം മുമ്പാണ് ലൈറ്റ് ഉദ്ഘാടനം ചെയ്തത്. 5,41,343 രൂപ ചെലവിലാണ് ലൈറ്റ് സ്ഥാപിച്ചത്. കോണ്‍ഗ്രസ് കൊടിമരവും കൊടികളും നിരന്തരമായി നശിപ്പിക്കപ്പെടുന്ന കുഞ്ഞരയാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242114/high-mast-light)