---
title: "തളിപ്പറമ്പിൽ മിനി സിവിൽ സ്റ്റേഷൻ ഫ്രണ്ട് ഓഫീസ് ആർ ഡി ഒ ഉദ്ഘാടനം ചെയ്തു"
english_title: "mini service station front office opened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24179/mini-service-station-front-office-opened"
published_at: "2022-02-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb72fe9d723_2.jpg"
keywords: []
---

# തളിപ്പറമ്പിൽ മിനി സിവിൽ സ്റ്റേഷൻ ഫ്രണ്ട് ഓഫീസ് ആർ ഡി ഒ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പിൽ മിനി സിവിൽ സ്റ്റേഷൻ തുറന്നു. ആര്‍.ഡി.ഒ, സിവില്‍ സപ്ലൈസ്, ആര്‍.ടി.ഒ, ദേശീയപാത വിഭാഗം തുടങ്ങി 19ഓളം പ്രധാനപ്പെട്ട ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്ബ് മിനി സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കുന്നതിനാണ് ഫ്രണ്ട് ഓഫിസ് തുറന്നത്.

## Article Content

തളിപ്പറമ്പിൽ മിനി സിവിൽ സ്റ്റേഷൻ തുറന്നു. ആര്‍.ഡി.ഒ, സിവില്‍ സപ്ലൈസ്, ആര്‍.ടി.ഒ, ദേശീയപാത വിഭാഗം തുടങ്ങി 19ഓളം പ്രധാനപ്പെട്ട ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്ബ് മിനി സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കുന്നതിനാണ് ഫ്രണ്ട് ഓഫിസ് തുറന്നത്.

മിനി സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ ലിഫ്റ്റിന് എതിര്‍വശത്തായാണ് ഓഫിസ് ഒരുക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ തയാറാക്കാനും മറ്റുമുള്ള സഹായങ്ങള്‍ ഫ്രണ്ട് ഓഫിസ് വഴി നല്‍കും. അപേക്ഷകള്‍ എഴുതാനുള്ള സൗകര്യവും ഇവിടെ ഒരുക്കും.

മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ ഏത് നിലയിലെ ഏതുഭാഗത്താണ് എന്നുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആര്‍.ഡി.ഒ ഇ.പി. മേഴ്സി ഫ്രണ്ട് ഓഫിസ് ഉദ്ഘാടനംചെയ്തു.

മിനി സിവില്‍ സ്റ്റേഷന്‍ വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പി.സി. സാബു സ്വാഗതവും എക്സി. കമ്മിറ്റി അംഗം വിജേഷ് നന്ദിയും പറഞ്ഞു. കരുണാകരന്‍, ദീപ, സജീവന്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24179/mini-service-station-front-office-opened)