---
title: "എക്സൈസ് കാരൻ ചമഞ്ഞു പണം തട്ടൽ, പ്രതി പിടിയിൽ"
english_title: "money related crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24175/money-related-crime"
published_at: "2022-02-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb70099695c_news card.jpg"
keywords: []
---

# എക്സൈസ് കാരൻ ചമഞ്ഞു പണം തട്ടൽ, പ്രതി പിടിയിൽ

> **Lead Summary:** എക്സൈസ് കാരൻ ചമഞ്ഞു, ബിവറേജസ് പരിസരത്ത് നിന്നും, ആളുകളെ ഭീഷണി പ്പെടുത്തി പണം പിരിക്കുന്ന വ്യക്തി പിടിയിൽ. രാവിലെ പയ്യന്നൂർ ബിവറേജസ് പരിസരത്ത് നിന്നുമാണ് കൂവേരി സ്വദേശി അയൂബിനെ പിടികൂടിയത്.

## Article Content

എക്സൈസ് കാരൻ ചമഞ്ഞു, ബിവറേജസ് പരിസരത്ത് നിന്നും, ആളുകളെ ഭീഷണി പ്പെടുത്തി പണം പിരിക്കുന്ന വ്യക്തി പിടിയിൽ. രാവിലെ പയ്യന്നൂർ ബിവറേജസ് പരിസരത്ത് നിന്നുമാണ് കൂവേരി സ്വദേശി അയൂബിനെ പിടികൂടിയത്.

പയ്യന്നൂർ ബിവറേജസ് ൽ നിന്നും മദ്യം വാങ്ങി വരുന്ന ചീമേനി സ്വദേശി യെ തടഞ്ഞു നിർത്തി, ഞാൻ എക്സൈസ് കാരൻ ആണെന്നും നിൻ്റെ പേരിൽ കേസ്സെടുക്കുമെന്നും,അയ്യായിരം രൂപ തന്നാൽ നിന്നെ കേസിൽ നിന്നും ഒഴിവാക്കാമെന്നും അറിയിച്ചു.

സംശയം തോന്നിയ വ്യക്തി പയ്യന്നൂർ റേഞ്ച് ലെ ഒരു ജീവനക്കാരനെ വിളിച്ചു വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ എക്സൈസ് ഇൻസ്‌പെക്ടർ എൻ. വൈശാഖ് ന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇയാളെ പിടികൂടി പയ്യന്നൂർ പോലീസിൽ ഏൽപ്പിച്ചു.

ഇതിന് മുൻപും പയ്യന്നൂർ ബിവറേജസ് പരിസരത്ത് നിന്ന് എക്സൈസ് കാരൻ ചമഞ്ഞു ഇയാൾ പലരിൽ നിന്നും പൈസ വാങ്ങി എന്ന് എക്സൈസ് ന് വിവരം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24175/money-related-crime)