---
title: "തളിപ്പറമ്പിൽ വെച്ച് വയോധികന്റെ നഷ്ടപ്പെട്ട ആറു ലക്ഷത്തിൽ 5 ലക്ഷം രൂപ തിരിച്ചു കിട്ടി"
english_title: "money related case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24173/money-related-case"
published_at: "2022-02-03T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb6edb63a64_R (1).jpg"
keywords: []
---

# തളിപ്പറമ്പിൽ വെച്ച് വയോധികന്റെ നഷ്ടപ്പെട്ട ആറു ലക്ഷത്തിൽ 5 ലക്ഷം രൂപ തിരിച്ചു കിട്ടി

> **Lead Summary:** **തളിപ്പറമ്പ് : ** വയോധികന്റെ നഷ്ടപ്പെട്ട ആറ് ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടി. ഇന്ന് രാവിലെ തളിപ്പറമ്പ് കോടതിക്ക് സമീപത്തെ തട്ട് കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട പൊതിയിലാണ് പണം ഉണ്ടായിരുന്നത്. മുയ്യത്തെ എം ടി.ബാലൻ എന്നയാൾക്കാണ് പണം ലഭിച്ചത്. ഇതിൽ ഒരു ലക്ഷം രൂപ മോഷ്ടാവ് എടുത്തിരുന്നു. പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി വരുന്നതിനിടയിലാണ് പണം ലഭിച്ചത്.

## Article Content

**തളിപ്പറമ്പ് : ** വയോധികന്റെ നഷ്ടപ്പെട്ട ആറ് ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടി. ഇന്ന് രാവിലെ തളിപ്പറമ്പ് കോടതിക്ക് സമീപത്തെ തട്ട് കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട പൊതിയിലാണ് പണം ഉണ്ടായിരുന്നത്. മുയ്യത്തെ എം ടി.ബാലൻ എന്നയാൾക്കാണ് പണം ലഭിച്ചത്. ഇതിൽ ഒരു ലക്ഷം രൂപ മോഷ്ടാവ് എടുത്തിരുന്നു. പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി വരുന്നതിനിടയിലാണ് പണം ലഭിച്ചത്.

വരഡൂല്‍ ചെക്കിയില്‍ ഹൗസില്‍ .സി.ബാലകൃഷ്ണന്റെ(67) പണമാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ നഷ്ടമായത്. ബാലകൃഷ്ണന്റെ പേരിലുള്ള 27 സെന്റ് സ്ഥലംവില്‍പ്പന നടത്തിയതിന് ലഭിച്ച ആറുലക്ഷം രൂപയാണ് തളിപ്പറമ്പ് മെയിന്‍ റോഡിലെ വളക്കടയില്‍ വെച്ച് നഷ്ടപ്പെട്ടത്. കടലാസില്‍ പൊതിഞ്ഞ പണം വളം വാങ്ങുന്നതിനിടയില്‍ കടയിലെ ഒരു ചാക്കിന് മുകളില്‍ വെച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ ഈ കെട്ടിന് പകരം ചീരവിത്ത് അടങ്ങിയ മറ്റൊരു കെട്ട് മാറിയെടുക്കുകയായിരുന്നു.

ബസ്റ്റാന്റിലെത്തിയപ്പോഴാണ് പണമടങ്ങിയ കെട്ട് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ തന്നെ മൊയ്തീന്‍ പള്ളിക്ക് സമീപത്തുള്ള ഇന്ത്യന്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കടയിലെത്തിയെങ്കിലും പണപ്പൊതി ലഭിച്ചില്ല. കടയുടെ സമീപത്തുള്ള സി.സി.ടി.വി കാമറകള്‍ പോലീസ് പരിശോധിച്ചുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പോലീസ് പണം ലഭിച്ച എം.ടി.ബാലനെ ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24173/money-related-case)