---
title: "മൊബൈൽ മോഷണം: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി"
english_title: "Mobile Theft: Youth arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241593/mobile-theft-youth-arrested"
published_at: "2024-10-10T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670795b6af754_news-card.jpg"
keywords: []
---

# മൊബൈൽ മോഷണം: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി

> **Lead Summary:** **കണ്ണൂർ : **നിരവധി കേസുകളിൽ പ്രതിയായ യുവാവ് റെയിൽവെ പോലീസിൻ്റെ പിടിയിലായി. മയ്യിൽ ജൂബിലി ക്വാർട്ടേഴ്സിലെ കെ.പി.ദീപക്നെയാണ് കണ്ണൂർ റെയിൽവെ പോലീസ് എസ്.ഐ.വിജേഷ്, സീനിയർ സി.പി.ഒ എസ്.സംഗീത്, ആർ.പി.എഫ്.എസ്.ഐ.ശശി, ഹെഡ് കോൺസ്റ്റബിൾ ശശിധരൻ എന്നിവർ ചേർന്ന് പിടികൂടിയത്.

## Article Content

**കണ്ണൂർ : **നിരവധി കേസുകളിൽ പ്രതിയായ യുവാവ് റെയിൽവെ പോലീസിൻ്റെ പിടിയിലായി. മയ്യിൽ ജൂബിലി ക്വാർട്ടേഴ്സിലെ കെ.പി.ദീപക്നെയാണ് കണ്ണൂർ റെയിൽവെ പോലീസ് എസ്.ഐ.വിജേഷ്, സീനിയർ സി.പി.ഒ എസ്.സംഗീത്, ആർ.പി.എഫ്.എസ്.ഐ.ശശി, ഹെഡ് കോൺസ്റ്റബിൾ ശശിധരൻ എന്നിവർ ചേർന്ന് പിടികൂടിയത്.

ഇന്ന് രാവിലെ വെയിറ്റിംഗ് റൂമിൽ വെച്ച് രണ്ടു മൊബൈൽ ഫോണുകൾ മോഷണം പോയതിൻ്റെ അന്വേഷണത്തിനിടയിലാണ് ഇയാൾ കുടുങ്ങിയത്. കാസർഗോഡ് മുതൽ തൃശൂർ വരെ വിവിധ ജില്ലകളിലെ കേസുകളിൽ പ്രതിയാണ് ദീപക് എന്ന് റെയിൽവെ പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241593/mobile-theft-youth-arrested)