മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്
Oct 10, 2024 12:18 PM | By Sufaija PP

ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി അല്‍ത്താഫ് എന്നയാളാണ് കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.

TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുള്‍ ഹാപ്പി എന്ന് അല്‍ത്താഫ് പ്രതികരിച്ചു. വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് ഓണം ബംപറെടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു എന്നും അല്‍ത്താഫ്. വാടക വീട്ടിൽ താമസിക്കുന്ന അൽത്താഫിന് സ്വന്തമായി ഒരു വീട് നിർമ്മിക്കണമെന്നും, തന്റെ മക്കളെ കെട്ടിച്ചയക്കണമെന്നുമാണ് ആഗ്രഹം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാ​ഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്‍റ്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. ഓണ ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.

lottery winner

Next TV

Related Stories
മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

Oct 10, 2024 02:30 PM

മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

മാതമംഗലത്ത് സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്...

Read More >>
മൊബൈൽ മോഷണം: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി

Oct 10, 2024 02:21 PM

മൊബൈൽ മോഷണം: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി

മൊബൈൽ മോഷണം: നിരവധി കേസുകളിൽ പ്രതിയായ യുവാവ്...

Read More >>
സംസ്ഥാനത്ത് നാളെ പൊതു അവധി

Oct 10, 2024 02:09 PM

സംസ്ഥാനത്ത് നാളെ പൊതു അവധി

സംസ്ഥാനത്ത് നാളെ പൊതു...

Read More >>
തളിപ്പറമ്പ് നാടുകാണി അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചു

Oct 10, 2024 12:16 PM

തളിപ്പറമ്പ് നാടുകാണി അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചു

തളിപ്പറമ്പ് നാടുകാണി അൽമഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്...

Read More >>
എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വാഹനജാഥ തുടങ്ങി

Oct 10, 2024 12:13 PM

എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വാഹനജാഥ തുടങ്ങി

എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വാഹനജാഥ...

Read More >>
Top Stories