---
title: "അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 100% വിജയം, 26 പേർക്ക് ജീനിയസ് മെഡൽ, സഹ്റ, നിഹാര,റന, ശൽബിയ, റഹ്മത്ത് റാങ്ക് ജേതാക്കൾ"
english_title: "The results of the exam have been announced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241526/the-results-of-the-exam-have-been-announced"
published_at: "2024-10-10T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707764970574_vac.jpg"
keywords: []
---

# അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 100% വിജയം, 26 പേർക്ക് ജീനിയസ് മെഡൽ, സഹ്റ, നിഹാര,റന, ശൽബിയ, റഹ്മത്ത് റാങ്ക് ജേതാക്കൾ

> **Lead Summary:** **തോട്ടിക്കൽ: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചു. വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പരീക്ഷയുടെ ഭാഗമായി. മൂന്ന് കാറ്റഗറികളിൽ രണ്ട് ഘട്ടങ്ങളിലായി 15 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു.

## Article Content

**തോട്ടിക്കൽ: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചു. വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പരീക്ഷയുടെ ഭാഗമായി. മൂന്ന് കാറ്റഗറികളിൽ രണ്ട് ഘട്ടങ്ങളിലായി 15 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു.

സഹ്റ മുസ്തഫ (ഇരിങ്ങൽ യു. പി സ്കൂൾ ) നിഹാര രതീഷ് (കൊട്ടക്കാനം യു. പി സ്കൂൾ) ശൽബിയ ശബീബ് (സീതിസാഹിബ് ഹൈസ്കൂൾ ) റന റിയാസ് (അരോളി ഹൈസ്കൂൾ ) റഹ്മത്ത് മുഴപ്പിലങ്ങാട് എന്നിവർ വിവിധ കാറ്റഗറികളിൽ റാങ്ക് ജേതാക്കളായി.അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കലാണ് ഫലം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241526/the-results-of-the-exam-have-been-announced)