നടന്‍ ടിപി മാധവന്‍ അന്തരിച്ചു

നടന്‍ ടിപി മാധവന്‍ അന്തരിച്ചു
Oct 9, 2024 11:35 AM | By Sufaija PP

കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എട്ടുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്നു. ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യസിനിമ. അറന്നൂറോളം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അയാള്‍ കഥയെഴുതകയാണ്, നാടോടിക്കാറ്റ്, അനന്തഭദ്രം, സന്ദേശം, പാണ്ടിപ്പട. കളിക്കളം, പപ്പയുടെ അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി, കൊച്ചിരാജാവ്, ലേലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

t p madhavan

Next TV

Related Stories
മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

Oct 9, 2024 01:38 PM

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ്...

Read More >>
ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 01:34 PM

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ...

Read More >>
ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു

Oct 9, 2024 09:25 AM

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ്...

Read More >>
25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

Oct 9, 2024 09:23 AM

25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

25 കോടി ആർക്കെന്ന് ഇന്നറിയാം.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും...

Read More >>
സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Oct 9, 2024 09:21 AM

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി...

Read More >>
ഹൃദ്രോഗ ചികിത്സയിൽ  പുതിയ അധ്യായം കുറിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഹൃദയ വാൽവ് മാറ്റിവെക്കാൻ അപൂർവ്വ ശസ്ത്രക്രിയ

Oct 9, 2024 09:19 AM

ഹൃദ്രോഗ ചികിത്സയിൽ പുതിയ അധ്യായം കുറിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഹൃദയ വാൽവ് മാറ്റിവെക്കാൻ അപൂർവ്വ ശസ്ത്രക്രിയ

ഹൃദ്രോഗ ചികിത്സയിൽ പുതിയ അധ്യായം കുറിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഹൃദയ വാൽവ് മാറ്റിവെക്കാൻ അപൂർവ്വ...

Read More >>
Top Stories










News Roundup