ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു
Oct 9, 2024 09:25 AM | By Sufaija PP

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്.

കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം നടത്തും. നവംബറില്‍ മുന്നറിയിപ്പു നല്‍കിയശേഷം ഡിസംബര്‍ മുതല്‍ പിഴയോടെ നിയമം നടപ്പാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

Special seat belts are mandatory for children

Next TV

Related Stories
ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി  വയനാട്ടിൽ വിറ്റ ടിക്കറ്റിന്,  ടിക്കറ്റ് നമ്പർ: TG - 434222

Oct 9, 2024 02:30 PM

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG - 434222

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG -...

Read More >>
മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

Oct 9, 2024 01:38 PM

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ്...

Read More >>
ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 01:34 PM

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ...

Read More >>
നടന്‍ ടിപി മാധവന്‍ അന്തരിച്ചു

Oct 9, 2024 11:35 AM

നടന്‍ ടിപി മാധവന്‍ അന്തരിച്ചു

നടന്‍ ടിപി മാധവന്‍...

Read More >>
25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

Oct 9, 2024 09:23 AM

25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

25 കോടി ആർക്കെന്ന് ഇന്നറിയാം.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും...

Read More >>
സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Oct 9, 2024 09:21 AM

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി...

Read More >>
Top Stories