സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്
Oct 9, 2024 09:21 AM | By Sufaija PP

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയില്‍ ചൂണ്ടികാട്ടി. ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്റെ കുടുംബം മനാഫിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളും മനാഫിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്.

ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പക്ഷം ചേര്‍ന്ന് അഭിപ്രായങ്ങളുന്നയിക്കുകയും അര്‍ജുന്റെ കുടുംബത്തിന് നേരെയും മനാഫിന് നേരെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള നീരസങ്ങള്‍ പറഞ്ഞുതീര്‍ന്നെങ്കിലും സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണങ്ങള്‍ തുടരുകയാണെന്നാണ് മനാഫ് പറയുന്നത്. തൻ്റെയും അര്‍ജുൻ്റേയും മതവിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മനാഫ് പറയുന്നു. ഇത്തരം മെസേജുകള്‍ സമൂഹത്തില്‍ മതസ്പര്‍ധ വളരാന്‍ കാരണമാകുമെന്ന് മനാഫ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തന്നേയും തന്റെ കുടുംബത്തേയും തന്റെ മതവിശ്വാസത്തേയും അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.

Manaf filed a complaint to the Chief Minister

Next TV

Related Stories
ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി  വയനാട്ടിൽ വിറ്റ ടിക്കറ്റിന്,  ടിക്കറ്റ് നമ്പർ: TG - 434222

Oct 9, 2024 02:30 PM

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG - 434222

ഓണം ബമ്പർ 2024: ഒന്നാം സമ്മാനമായ 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ: TG -...

Read More >>
മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

Oct 9, 2024 01:38 PM

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി യുവാവ്...

Read More >>
ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

Oct 9, 2024 01:34 PM

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ പിടിയിലായി

ചന്ദന മാഫിയ സംഘത്തിലെ സുപ്രധാന കണ്ണികൾ തളിപ്പറമ്പ് ഫോറസ്റ്റിന്റെ...

Read More >>
നടന്‍ ടിപി മാധവന്‍ അന്തരിച്ചു

Oct 9, 2024 11:35 AM

നടന്‍ ടിപി മാധവന്‍ അന്തരിച്ചു

നടന്‍ ടിപി മാധവന്‍...

Read More >>
ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു

Oct 9, 2024 09:25 AM

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ്...

Read More >>
25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

Oct 9, 2024 09:23 AM

25 കോടി ആർക്കെന്ന് ഇന്നറിയാം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

25 കോടി ആർക്കെന്ന് ഇന്നറിയാം.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും...

Read More >>
Top Stories