---
title: "സംസ്കൃതോത്സവം അറബിക് സാഹിത്യോത്സവം ഒഴിവാക്കാനുള്ള നീക്കം പിൻവലിക്കണം ; സപര്യ സാംസ്കാരിക സമിതി"
english_title: "Saparya Cultural Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241219/saparya-cultural-committee"
published_at: "2024-10-09T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705fad83eccf_Untitled-2-web.jpg"
keywords: []
---

# സംസ്കൃതോത്സവം അറബിക് സാഹിത്യോത്സവം ഒഴിവാക്കാനുള്ള നീക്കം പിൻവലിക്കണം ; സപര്യ സാംസ്കാരിക സമിതി

> **Lead Summary:** **കണ്ണൂർ: ** കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതം - അറബിക് സാഹിത്യോത്സവങ്ങൾ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു .ഉപജില്ല കലോത്സവങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇറക്കിയ ഉത്തരവ് വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. നിലവിൽ സംസ്കൃതോത്സവത്തിൽ ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമായിരുന്നു.

## Article Content

**കണ്ണൂർ: ** കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതം - അറബിക് സാഹിത്യോത്സവങ്ങൾ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു .ഉപജില്ല കലോത്സവങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇറക്കിയ ഉത്തരവ് വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. നിലവിൽ സംസ്കൃതോത്സവത്തിൽ ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമായിരുന്നു.

എന്നാൽ പെട്ടെന്നുള്ള ഉത്തരവിലൂടെ ജനറൽ ഇനത്തിലും സംസ്കൃതോത്സവത്തിലും ചേർന്ന് മൂന്ന് ഇനങ്ങളിൽ മാത്രമെ പങ്കെടുക്കാൻ സാധിക്കുകയുള്ളു. അതിനാൽ ഭാഷാ പഠനത്തിന് കുട്ടികൾ ഇല്ലാത്ത അവസ്ഥ സംജാതമാകും. ബോധപൂർവമായി ഭാഷാപഠനം അട്ടിമറിക്കാനുള്ള ശ്രമം അപലപനീയവും പ്രതിഷേധാർഹവുമാണ്. കലോത്സവം തത് സ്ഥിതി തുടരാൻ അടിയന്തരമായി വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241219/saparya-cultural-committee)