---
title: "യു ഡി വൈ എഫ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി"
english_title: "Youth League protested against the arrest of UDYF leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241175/youth-league-protested-against-the-arrest-of-udyf-leaders"
published_at: "2024-10-08T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670558e589951_news-card.jpg"
keywords: []
---

# യു ഡി വൈ എഫ് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **യുഡി വൈ എഫ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ കൺവീനർ പി.കെ ഫിറോസ് എന്നിവരടക്ക നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് തളിപ്പറമ്പ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**തളിപ്പറമ്പ: **യുഡി വൈ എഫ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ കൺവീനർ പി.കെ ഫിറോസ് എന്നിവരടക്ക നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് തളിപ്പറമ്പ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഖാഇദേ മില്ലത്ത് സെന്റർ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ന്യൂസ് കോർണർ ജംഗ്ഷനിൽ സമാപിച്ചു. പ്രകടനത്തിന് പി സി നസീർ, ഫൈസൽ ചെറുകുന്നോൻ, നൗഷാദ് പുതുക്കണ്ടം, എൻ യു ഷഫീഖ് മാസ്റ്റര്‍, ഓലിയൻ ജാഫർ, ടി പി കരീം, സയീദ് പന്നിയൂർ, നൗഷാദ് കെ പി, എൻ എ സിദ്ദീഖ്, ഇസ്മയിൽ മഴൂർ, ആഷിക്ക് തടിക്കടവ്, സഫ്വാൻ കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241175/youth-league-protested-against-the-arrest-of-udyf-leaders)