---
title: "ലോക സെറിബ്രൽ പാൾസി ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ നടന്നു"
english_title: "World Cerebral Palsy Day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/241082/world-cerebral-palsy-day"
published_at: "2024-10-08T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704f4bfe501f_news-card.jpg"
keywords: []
---

# ലോക സെറിബ്രൽ പാൾസി ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ നടന്നു

> **Lead Summary:** **ധർമ്മശാല:** ലോക സെറിബ്രൽ പാൾസി ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ വിശിഷ്ടാതിഥിയായിരുന്നു.

## Article Content

**ധർമ്മശാല:** ലോക സെറിബ്രൽ പാൾസി ദിനാചരണം ജില്ലാ തല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ വിശിഷ്ടാതിഥിയായിരുന്നു.

എൻ. എച്ച്. എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ കുമാർ പി.കെ. ദിനാചരണ സുന്ദേശം നൽകി. ഡോ. എം. അബ്ദുൾ മജീദ് സ്വാഗതമാശംസിച്ചു. വിപിന . ടി നന്ദി പ്രകടനം നടത്തി. ആശംസയർപ്പിച്ച് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ആമിന ടീച്ചർ, വാർഡ് കൗൺസിലർ എം.പി. നളിനി, ഡോ. അജിത് സുഭാഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ സുധീഷ് . ടി എച്ച് ഡി എസ് മെമ്പർ പി.എൻ. രാജപ്പൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡി.ഇ.ഐ. സി യിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/241082/world-cerebral-palsy-day)