---
title: "മാതമംഗലത്ത്  യൂത്ത് ലീഗ് നേതാവിന് നേരെ അക്രമണം"
english_title: "attack against youth league activist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24102/attack-against-youth-league-activist"
published_at: "2022-02-02T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61faaa10bab92_Untitled-2 web.jpg"
keywords: []
---

# മാതമംഗലത്ത്  യൂത്ത് ലീഗ് നേതാവിന് നേരെ അക്രമണം

> **Lead Summary:** **മാതമംഗലം: **മാതമംഗത്തെ എ.ജെ. സൊലൂഷൻസ് സ്ഥാപനഉടമയും എരമം കുറ്റൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റുമായ അഫ്സൽ കുഴിക്കാടിന് നേരെയാണ് ഇന്ന് വൈകുന്നേരം മാതമംഗലം പെട്രോൾ പമ്പിന് സമീപം അക്രമം ഉണ്ടായത്.

## Article Content

**മാതമംഗലം: **മാതമംഗത്തെ എ.ജെ. സൊലൂഷൻസ് സ്ഥാപനഉടമയും എരമം കുറ്റൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റുമായ അഫ്സൽ കുഴിക്കാടിന് നേരെയാണ് ഇന്ന് വൈകുന്നേരം മാതമംഗലം പെട്രോൾ പമ്പിന് സമീപം അക്രമം ഉണ്ടായത്.

മാതമംഗലത്തെ എസ് .ആർ അ സോസിയേറ്റ്സ് എന്നഹാർഡ് വേർസ്ഥാപനത്തിൽ സ്വന്തം തൊഴിലാളികളെ വെച്ച് സാധനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനുo ഹൈക്കോടതി അനുമതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്നതിനെതിരെ സി.ഐ.ടിയു . സമരം നടത്തുകയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെ ഭീഷണിപ്പെടുത്തി മ്ടക്കി അയക്കുയും പതിവാണ് ഇത് അനുസരിക്കാതെ അവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്നതാണ് അക്രമത്തിന് കാരണമെന്ന് അഫ്സൽ പറയുന്നു.

സിഐടിയുവിൽ പെട്ടവരാണ് അക്രമണം നടത്തിയത് എന്ന് മുസ്ലീം ലീഗ് നേതാക്കൾ ആരോപിച്ചു.ഇതിന് മുൻപും തനിക്ക് നേരെ ഭീഷണിയുള്ളതായി അഫ്സൽ പോലീസിൽ അറിയിച്ചിരുന്നു.

അക്രമത്തിൽ പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അക്രമവുമായി സിഐടിയുവിന് ബന്ധമില്ലെന്ന് സിഐടിയു നേതൃത്വം അറിയിച്ചു.

മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി കെ.ടി സഹദുല്ല, സംസ്ഥാന എം.എസ് എഫ് വൈസ് പ്രസിഡന്റ് സജീർ ഇഖ്ബാൽ, മണ്ഡലം യൂത്ത് ലീഗ് സിക്രട്ടറി ജിയാസ് വെള്ളൂർ ആസ്പത്രിയിൽ അഫ്സലിനെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24102/attack-against-youth-league-activist)