---
title: "കുറുക്കന്റെ ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്"
english_title: "Six injured in fox attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240988/six-injured-in-fox-attack"
published_at: "2024-10-08T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704a6d2d6cc8_Untitled-2-web.jpg"
keywords: []
---

# കുറുക്കന്റെ ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്

> **Lead Summary:** **മാട്ടൂൽ :** കുറുക്കന്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. മാട്ടൂൽ ചർച്ച് റോഡ് ഗ്രാമീണ ബേങ്കിൻ്റെ പിറക് വശത്ത് നിന്ന് വീടിൻ്റെ പുറത്ത് കളിക്കുകയായിരുന്ന രണ്ട് വയസ്സുള്ള കുട്ടിയുടെ രണ്ട് കാലിനും കണ്ണിൻ്റെ ഭാഗത്തും, ഗവൺമെന്റ് ആശുപത്രിക്ക് കിഴക്ക് ഭാഗത്ത് സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്കും, അതിന് ശേഷം മധ്യവയസ്ക്കൻ്റെ മൂക്കിനും, മാട്ടൂൽ ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപത്ത് വീട്ടിനുള്ളിൽ കയറി 2 വയസ്സുള്ള കുട്ടിയുടെ കണ്ണിൻ്റെ ഭാഗത്തും, കുറുക്കൻ്റെ കടിയേറ്റു. ഒളിയങ്കര പള്ളി കിഴക്ക് ഭഗത്ത് നിന്ന് യുവാൻ്റെ വിരൽ കടിച്ചെടുക്കുകയും കൂടാതെ ഇന്നലെ രാത്രി ആറുതെങ്ങ് ബസ്റ്റോപ്പിന് സമീപത്ത് നിന്ന് ഒരാളെ കാലിനും കുറുക്കൻ കടിച്ചു. ഇവരെല്ലാവരും പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കൂടുതൽ പരിക്കുള്ള കുട്ടിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.

## Article Content

**മാട്ടൂൽ :** കുറുക്കന്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. മാട്ടൂൽ ചർച്ച് റോഡ് ഗ്രാമീണ ബേങ്കിൻ്റെ പിറക് വശത്ത് നിന്ന് വീടിൻ്റെ പുറത്ത് കളിക്കുകയായിരുന്ന രണ്ട് വയസ്സുള്ള കുട്ടിയുടെ രണ്ട് കാലിനും കണ്ണിൻ്റെ ഭാഗത്തും, ഗവൺമെന്റ് ആശുപത്രിക്ക് കിഴക്ക് ഭാഗത്ത് സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്കും, അതിന് ശേഷം മധ്യവയസ്ക്കൻ്റെ മൂക്കിനും, മാട്ടൂൽ ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപത്ത് വീട്ടിനുള്ളിൽ കയറി 2 വയസ്സുള്ള കുട്ടിയുടെ കണ്ണിൻ്റെ ഭാഗത്തും, കുറുക്കൻ്റെ കടിയേറ്റു. ഒളിയങ്കര പള്ളി കിഴക്ക് ഭഗത്ത് നിന്ന് യുവാൻ്റെ വിരൽ കടിച്ചെടുക്കുകയും കൂടാതെ ഇന്നലെ രാത്രി ആറുതെങ്ങ് ബസ്റ്റോപ്പിന് സമീപത്ത് നിന്ന് ഒരാളെ കാലിനും കുറുക്കൻ കടിച്ചു. ഇവരെല്ലാവരും പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കൂടുതൽ പരിക്കുള്ള കുട്ടിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240988/six-injured-in-fox-attack)