---
title: "ഇ.അഹമ്മദ് ചരമ വാർഷിക ദിനാചരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു"
english_title: "e ahammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/24079/e-ahammed"
published_at: "2022-02-02T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa90233b528_2.jpg"
keywords: []
---

# ഇ.അഹമ്മദ് ചരമ വാർഷിക ദിനാചരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും,മുൻ കേന്ദ് മന്ത്രിയുമായ ഇ. അഹമ്മദിന്റെ അഞ്ചാം ചരമ വാർഷിക ഓർമ ദിനത്തിന്റെ ഭാഗമായി സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ സിയാറത്തും, ദീനുൽ ഇസ്‌ലാം സഭ യതീം ഖാന ഹാളിൽ നടന്ന പ്രാർത്ഥന സദസ്സും കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ : **മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും,മുൻ കേന്ദ് മന്ത്രിയുമായ ഇ. അഹമ്മദിന്റെ അഞ്ചാം ചരമ വാർഷിക ഓർമ ദിനത്തിന്റെ ഭാഗമായി സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ സിയാറത്തും, ദീനുൽ ഇസ്‌ലാം സഭ യതീം ഖാന ഹാളിൽ നടന്ന പ്രാർത്ഥന സദസ്സും കണ്ണൂർ മണ്ഡലം മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

പ്രസിഡന്റ്‌ ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി ഉത്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ വി. പി. വമ്പൻ, ടി. എ. തങ്ങൾ, കെ. പി. താഹിർ, പി. സി. അഹമ്മദ്‌ കുട്ടി,കെ. സൈനുദ്ധീൻ, ടി. കെ. നൗഷാദ്, അഷ്‌റഫ്‌ ബംഗാളി മുഹല്ല, എം. പി. മുഹമ്മദലി, അൽത്താഫ് മാങ്ങാടൻ, നസീർ പുറത്തീൽ,ഒ. മുഹമ്മദ്‌ അസ്‌ലം, സത്താർ എഞ്ചിനീയർ,കെ. പി. ഇസ്മായിൽ ഹാജി, മുസ്ലിഹ്‌ മഠത്തിൽ,കെ. പി. അബ്ദുൽറസാഖ്, അഷ്‌റഫ്‌ ചിറ്റൂള്ളി, കെ. പി. അബ്ദുൽ സലാം,ടി. വി. മഹമൂദ്, മുഹമ്മദലി കടലായി, ഹാരിസ് പടന്നോട്ട്,സി. എം. ഇസ്സുദ്ധീൻ, അസ്‌ലം പരേത്ത്, ഷക്കീബ് നീർച്ചാൽ,പി. വി. താജുദീൻ, എം. ഷഫീഖ്, എം. കെ. നൂറുദ്ധീൻ, അഹമ്മദ് തളയങ്കണ്ടി, ടി. ഹംസ, മഷൂദ് ചീനി, സംബന്ധിച്ചു.

പ്രാർത്ഥന സദസ്സിന് നീർച്ചാൽ ജുമാമസ്ജിദ് ഖത്തീബ് ഇസ്സുദ്ധീൻ പൊതുവാച്ചേരിയും ഖബർ സിയാറത്തിന് സിറ്റി ജുമാ മസ്ജിദ് ഇമാം കെ. പി. അബൂബക്കർ മൗലവിയും നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി സി. സമീർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സി. എറമുള്ളാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/24079/e-ahammed)