പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം: ഇബ്രാഹിം കുട്ടി തിരുവട്ടൂർ

പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം മാതൃകാപരം: ഇബ്രാഹിം കുട്ടി തിരുവട്ടൂർ
Oct 6, 2024 08:09 PM | By Sufaija PP

കൊളച്ചേരി : കേരളത്തിലെ വിവിധ പി.ടി.എച്ച് യൂനിറ്റുകൾ (പൂക്കോയ തങ്ങൾ ഹോസ്പിസ് ) നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് കണ്ണൂർ ജില്ലാ മുസ്‌ലിം ലിഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തിരുവട്ടൂർ അഭിപ്രായപ്പെട്ടു. പി ടി എച്ച് കൊളച്ചേരി മേഖല രണ്ടാം വാർഷികാഘോഷഭാഗമായി പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വളണ്ടിയേഴ്സ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

 മരണ സമയത്ത് ആശുപത്രികളിലെ മരവിച്ച ഐ സി മുറികളിലെ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യങ്ങൾക്ക് പകരം സ്വന്തം വീട്ടിൽ കുടുംബാംഗങ്ങളുടെ സാമീപ്യവും സ്നേഹവും പരിചരണവും അനുഭവിക്കാൻ അവസരം ലഭിക്കുന്നുവെന്നത് പി.ടി.എച്ച് ഹോം കെയർ പ്രവർത്തനങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. വളണ്ടിയർമാരുടെ കേരളത്തിലെ മറ്റു പി.ടി.എച്ച് യൂനിറ്റുകളിൽ നിന്നും ഏറ്റവും മികച്ചു നിൽക്കുന്നതാണ് കൊളച്ചേരി മേഖലാ പി.ടി.എച്ച് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

പി.ടി.എച്ച് വൈസ് പ്രസിഡണ്ട് മുനീർ ഹാജി മേനോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ഉപരിപഠനാർത്ഥം യുകെയിലേക്ക് പോകുന്ന സ്റ്റാഫ് നഴ്സ് ജാസ്മിൻ കെ പി ക്കുള്ള ഉപഹാരം പി ടി എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ സമ്മാനിച്ചു . പി ടി എച്ച് ജനറൽ സെക്രട്ടറി വി.പി അബ്ദുൽ സമദ് ഹാജി നൂഞ്ഞേരി , സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി , ഖത്തർ ചാപ്റ്റർ ട്രഷറർ കെ വി മുഹ്സിൻ , എം അബ്ദുൽ അസീസ് , കെ അബ്ദുള്ള , ടി വി അബ്ദുൽ ഗഫൂർ , എം.പി മുനീർ കമ്പിൽ, കെ.പി അബ്ദുൽ സലാം , കെ ഷാഹുൽ ഹമീദ് , സ്റ്റാഫ് നഴ്സ് നീതു സംസാരിച്ചു . പി ടി എച്ച് സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും , വി പി മുസ്തഫ കമ്പിൽ നന്ദിയും പറഞ്ഞു.

PTH hospis

Next TV

Related Stories
കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

Oct 6, 2024 08:13 PM

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ...

Read More >>
അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

Oct 6, 2024 05:51 PM

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന്...

Read More >>
മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Oct 6, 2024 05:47 PM

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Oct 6, 2024 05:45 PM

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും...

Read More >>
എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

Oct 6, 2024 05:41 PM

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും...

Read More >>
സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ്

Oct 6, 2024 02:59 PM

സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ്

സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി...

Read More >>
Top Stories










News Roundup