എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ
Oct 6, 2024 05:41 PM | By Sufaija PP

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എം.ടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്. കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നാണ് സ്വർണമുൾപ്പെടെ കളവ് പോയത്.

എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്.

Theft

Next TV

Related Stories
അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

Oct 6, 2024 05:51 PM

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന്...

Read More >>
മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Oct 6, 2024 05:47 PM

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Oct 6, 2024 05:45 PM

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും...

Read More >>
സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ്

Oct 6, 2024 02:59 PM

സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ്

സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി...

Read More >>
കണ്ണപുരം കൻസുൽ ഉലമ കൾച്ചറൽ സെന്റർ : സാന്ത്വന കേന്ദ്രം ഇന്ന് ബദറുസ്സാദാത്ത് ഉദ്ഘാടനം ചെയ്യും

Oct 6, 2024 12:08 PM

കണ്ണപുരം കൻസുൽ ഉലമ കൾച്ചറൽ സെന്റർ : സാന്ത്വന കേന്ദ്രം ഇന്ന് ബദറുസ്സാദാത്ത് ഉദ്ഘാടനം ചെയ്യും

കണ്ണപുരം : കൻസുൽ ഉലമ കൾച്ചറൽ സെന്റർ : സാന്ത്വന കേന്ദ്രം ഇന്ന് ബദറുസ്സാദാത്ത് ഉദ്ഘാടനം...

Read More >>
റിട്ടയേഡ് പോലീസുകാരൻ തൂങ്ങിമരിച്ചു

Oct 6, 2024 12:05 PM

റിട്ടയേഡ് പോലീസുകാരൻ തൂങ്ങിമരിച്ചു

റിട്ടയേഡ് പോലീസുകാരൻ...

Read More >>
Top Stories










News Roundup