---
title: "തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1600 ദിന പുരസ്കാരത്തിന് അബൂബക്കർ വായാട് അർഹനായി"
english_title: "Aboobakkar vayad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240406/aboobakkar-vayad"
published_at: "2024-10-05T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67010de12b22a_IMG-20241005-WA0100.jpg"
keywords: []
---

# തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1600 ദിന പുരസ്കാരത്തിന് അബൂബക്കർ വായാട് അർഹനായി

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1600 ദിന പുരസ്കാരത്തിന് അബൂബക്കർ വായാട് അർഹനായി.മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.നാടിന്റെ വികസനോന്മുഖ പ്രവർത്തങ്ങളിൽ സജീവമായ അബൂബക്കർ തളിപ്പറമ്പ് വായാട് സ്വദേശിയാണ്.

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1600 ദിന പുരസ്കാരത്തിന് അബൂബക്കർ വായാട് അർഹനായി.മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.നാടിന്റെ വികസനോന്മുഖ പ്രവർത്തങ്ങളിൽ സജീവമായ അബൂബക്കർ തളിപ്പറമ്പ് വായാട് സ്വദേശിയാണ്.

പരിയാരം റെയിഞ്ച് ട്രഷറർ, വായാട് ജമാഅത്ത് പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം നവംബർ ആദ്യ വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240406/aboobakkar-vayad)