---
title: "ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ് വിജയികൾ"
english_title: "Cricket competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240088/cricket-competition"
published_at: "2024-10-04T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff9b218df47_IMG-20241004-WA0089.jpg"
keywords: []
---

# ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എക്സൈസ് വിജയികൾ

> **Lead Summary:** **മയ്യിൽ:** ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മയ്യിൽ IMNSGHSS സ്കൂൾ ഗ്രൗണ്ടിൽ ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് വിമുക്തി എക്സൈസ് ഡിവിഷൻ കണ്ണൂരും പവർ ക്രിക്കറ്റ് നേതൃത്വത്തിൽ നടന്ന ലഹരി ക്രിക്കറ്റ് ലഹരി മത്സരത്തിൽ 8 വിക്കറ്റിന് കണ്ണൂർ എക്സൈസ് വിജയിച്ചു.

## Article Content

**മയ്യിൽ:** ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മയ്യിൽ IMNSGHSS സ്കൂൾ ഗ്രൗണ്ടിൽ ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് വിമുക്തി എക്സൈസ് ഡിവിഷൻ കണ്ണൂരും പവർ ക്രിക്കറ്റ് നേതൃത്വത്തിൽ നടന്ന ലഹരി ക്രിക്കറ്റ് ലഹരി മത്സരത്തിൽ 8 വിക്കറ്റിന് കണ്ണൂർ എക്സൈസ് വിജയിച്ചു.

മത്സരം രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എബി തോമസ് ഉദ്ഘാടനം ചെയ്യുകയും അജിത്ത് മാഷ് സ്വാഗതം പറയുകയും വാർഡ് മെമ്പർ രവിമാഷ് മാണിക്കോത്ത് അഷറഫ് മലപ്പട്ടം എന്നിവർ ആശംസകൾ അറിയിക്കുകയും പ്രമോദ് ചേണിച്ചേരി നന്ദി പറയും ചെയ്തു.

ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനം എക്സൈസ് അസ്സി: കമ്മീഷണർ സുഗുണൻ അവർകൾ ഉദ്ഘാടനം ചെയ്യും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു രാജു പപ്പാസ് സ്വാഗതം പറയുകയും ചലഞ്ചേഴ്സ് ക്ലബ് അംഗം കെ ചന്ദ്രൻ ആശംസകൾ അർപ്പിക്കുകയും ഷിബു മാഷ് നന്ദി പറയുകയും ചെയ്തു. മത്സരം 20x20 ഓവർ മത്സരം ആദ്യം ബാറ്റ് ചെയ്ത പവർ ക്രിക്കറ്റ് ക്ലബ്ബ് 159 റൺസ് എടുക്കുകയും മറുപടി ബാറ്റ് ചെയ്ത എക്സസ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ രണ്ട് ഓവർ ബാക്കിയിരിക്കെ 160 റൺസ് എടുത്തു വിജയിച്ചു. മികച്ച കളിക്കാരനായി സിവിൽ എക്സൈസ് ഓഫീസർ അജ്മൽ നേയും ബെസ്റ്റ് ബൗളറായി ശ്രീകുമാർ വി പി എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240088/cricket-competition)