---
title: "50000രൂപ വീണുകിട്ടിയത് ചുമട്ടുതൊഴിലാളികൾക്കല്ല, വളപട്ടണം ഗ്രേഡ് എസ്ഐ രഞ്ജിത്തിന്"
english_title: "Valapattanam grade SI Ranjith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23991/valapattanam-grade-si-ranjith"
published_at: "2022-02-02T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2e0020725_news card.jpg"
keywords: []
---

# 50000രൂപ വീണുകിട്ടിയത് ചുമട്ടുതൊഴിലാളികൾക്കല്ല, വളപട്ടണം ഗ്രേഡ് എസ്ഐ രഞ്ജിത്തിന്

> **Lead Summary:** **തളിപ്പറമ്പ്: **ഇന്നലെ രാവിലെ റോഡരികിൽനിന്ന് 50,000 രൂപ വീണുകിട്ടിയത് വളപട്ടണം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ്ഇൻസ്പെക്ടർ മാവിച്ചേരി സ്വദേശിയായ ടി രഞ്ജിത്തിന്.

## Article Content

**തളിപ്പറമ്പ്: **ഇന്നലെ രാവിലെ റോഡരികിൽനിന്ന് 50,000 രൂപ വീണുകിട്ടിയത് വളപട്ടണം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ്ഇൻസ്പെക്ടർ മാവിച്ചേരി സ്വദേശിയായ ടി രഞ്ജിത്തിന്.

പണം ചുമട്ടുതൊഴിലാളികൾകാണ് ലഭിച്ചതെന്ന വിധത്തിലുള്ള വാർത്തകൾ വന്നതോടെയാണ് യഥാർത്ഥ സംഭവം രഞ്ജിത്ത് പുറത്ത് പറഞ്ഞത്.

രാവിലെ സ്റ്റേഷനിലേക്ക് പോകേണ്ട തിരക്കിനിടയിൽ ആണ് അദ്ദേഹത്തിന് പണം വീണു കിട്ടിയത്. കിട്ടിയ പണം ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികളെ ഏൽപ്പിച്ച് ഉടമസ്ഥൻ വന്ന് അന്വേഷിച്ചാൽ തിരിച്ചുനൽകണമെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു.

പിന്നീട് ചുമട്ടുതൊഴിലാളികൾ കാണു പണം ലഭിച്ചതെന്ന് രീതിയിലായിരുന്നു വാർത്തകൾ വന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23991/valapattanam-grade-si-ranjith)