---
title: "ഏഴോം ഗ്രാമ പഞ്ചായത്ത് ടി പി സ്മാരക റഫറൻസ് ലൈബ്രറി നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു"
english_title: "Library "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239782/library"
published_at: "2024-10-03T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe2811e7d9d_IMG-20241003-WA0027.jpg"
keywords: []
---

# ഏഴോം ഗ്രാമ പഞ്ചായത്ത് ടി പി സ്മാരക റഫറൻസ് ലൈബ്രറി നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ഏഴോം ഗ്രാമ പഞ്ചായത്ത് ടി പി സ്മാരക റഫറൻസ് ലൈബ്രറി നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു . വയോജനങ്ങൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ: **ഏഴോം ഗ്രാമ പഞ്ചായത്ത് ടി പി സ്മാരക റഫറൻസ് ലൈബ്രറി നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു . വയോജനങ്ങൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു .

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റ ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്കെ എൻ ഗീത, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി സുലോചന, എൻ എച്ച് എം പബ്ലിക്ക് റിലേഷൻ ഓഫീസർ സൗമ്യ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് പി റസീന എന്നിവർ പ്രസംഗിച്ചു .

ഏഴോം പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ പി വി പവിത്രൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.പഞ്ചായത്ത് ലൈബ്രേറിയൻ കെ ഗൗരി സ്വാഗതം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239782/library)