---
title: "സിപിഐ (എം) വേശാല ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി"
english_title: "Cpim "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239773/cpim"
published_at: "2024-10-03T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe2554d1597_IMG-20241003-WA0023.jpg"
keywords: []
---

# സിപിഐ (എം) വേശാല ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി

> **Lead Summary:** സിപിഐ (എം ) വേശാല ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 19,20 തിയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കും.19 ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം ( സഖാക്കൾ പി.കെ.ഖാലിദ്, കെ. ശോഭന നഗർ) പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.പി.ദിവ്യ ഉൽഘാടനം ചെയ്യും.

## Article Content

സിപിഐ (എം ) വേശാല ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 19,20 തിയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കും.19 ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം ( സഖാക്കൾ പി.കെ.ഖാലിദ്, കെ. ശോഭന നഗർ) പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.പി.ദിവ്യ ഉൽഘാടനം ചെയ്യും.

20ന് വൈകുന്നേരം 4 മണിക്ക് വില്ലേജ്മുക്ക് കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും.കട്ടോളി കനാൽ പാലം (സ: കോടിയേരി നഗർ) പൊതുസമ്മേളനം നടക്കും.ഒക്ടോബർ 6ന് രാവിലെ 8 മണിക്ക് കട്ടോളിയിൽ പൊതുശുചീകരണം നടത്തും. ഒക്ടോബർ 13 പതാകദിനമായി ആചരിക്കും. അന്നേ ദിവസം സമ്മേളനത്തിനാവശ്യമായ ഉൽപ്പന്നങ്ങൾ ശേഖരിക്കും.

അനുബന്ധ പരിപാടി എന്ന നിലയിൽ ഒക്ടോബർ 6ന് വൈകുന്നേരം 3 മണിക്ക് വെങ്ങാറമ്പിൽ കുട്ടികളുടെ ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പിക്കും ഒക്ടോബർ 10 ന് വൈകുന്നേരം 5 മണിക്ക് ബ്രാഞ്ചടിസ്ഥാനത്തിൽ വലിയ വെളിച്ചം പറമ്പിൽ കമ്പവലി മൽസരം നടക്കും. ഒക്ടോബർ 12 ന് വൈകുന്നേരം 5 മണിക്ക് കോമക്കരിയിൽ പെനാൽട്ടി ഷൂട്ടൗട്ട് മൽസരവും ഒക്ടോബർ 13 ന് ഉച്ചക്ക് ശേഷം 2 മണിക്ക് ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശലയിൽ ക്വിസ്സ് മൽസരവും നടക്കും. അന്നേ ദിവസം 4 മണിക്ക് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239773/cpim)