---
title: "ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു "
english_title: "Aanthoor-municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239705/aanthoor-municipality"
published_at: "2024-10-02T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd6dd9c5071_IMG-20241002-WA0150.jpg"
keywords: []
---

# ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു 

> **Lead Summary:** പറശ്ശിനിക്കടവ്: ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

പറശ്ശിനിക്കടവ്: ആന്തൂർ നഗര സഭ മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പറശ്ശിനിക്കടവ് ബോട്ട് ജട്ടിക്ക് സമീപം സെൽഫി പോയിൻറ്, പാലത്തിന് സമീപം ടെയ്ക്ക് എ ബ്രെയിക്ക് ശുചിമുറികൾ, ബസ് സ്റ്റാൻ്റിൽ ശുചിത്വ ബോർഡുകൾ എന്നി വ സ്ഥാപിച്ചു. പരിപാടികളുടെ ഉൽഘാടനം വൈസ് ചെയർ പേർസൺ പി.സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണിക്കൃഷ്ണസെക്രട്ടറി പി.എൻ. അനീഷ്, ക്ലീൻ സിറ്റി മാനേജർ ടി. അജിത് എന്നിവർ സംസാരിച്ചു.

കൗൺസിലർ മാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളി കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239705/aanthoor-municipality)