---
title: "പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ"
english_title: "Pookkoth theru "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239704/pookkoth-theru"
published_at: "2024-10-02T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd6d14108ea_IMG-20241002-WA0165.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ

> **Lead Summary:** തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ ആഘോഷിക്കും.ഒക്ടോബർ 3 മുതൽ 13 വരെ സന്ധ്യക്ക് 6.30ന് നിറമാല, ദീപാരാധന.

## Article Content

തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ ആഘോഷിക്കും.ഒക്ടോബർ 3 മുതൽ 13 വരെ സന്ധ്യക്ക് 6.30ന് നിറമാല, ദീപാരാധന.

ഓക്ടോബർ 10 ന് വ്യാഴാഴ്ച വൈകുന്നേരം 5.30 ന് ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ.രാത്രി 7 മണിക്ക് തളിപ്പറമ്പ രാഗാ മ്യൂസിക്സ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭജൻസന്ധ്യ. രാത്രി 8.15 ന് പൂക്കോത്ത് തെരുവിലെയും സമീപ പ്രദേശങ്ങളിലെയും കലാകാരന്മാരുടെ കരോക്കെ ഭക്തിഗാനാലാപനം, ക്ലാസിക്കൽ ഡാൻസ്.

11 ന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് തൃച്ചംബരം ചിലങ്ക കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താർച്ചന.

12 ന് ശനിയാഴ്ച വൈകുന്നേരം 6.30ന് നവമി പൂജ, വാഹനപൂജ.രാത്രി 7.30 ന് തളിപ്പറമ്പ നൃത്താഞ്ജലി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തസന്ധ്യ.13ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ദശമിപൂജ, ഗ്രന്ഥമെടുപ്പ് ,വിദ്യാരംഭം.വൈകുന്നേരം 6.30ന് ദശമി വിളക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239704/pookkoth-theru)