---
title: "സമാന്തര ബാർ പോലെ മദ്യ വില്പന: കടയുടമ പിടിയിൽ, വിദേശമദ്യവും പിടിച്ചെടുത്തു"
english_title: "Foreign liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239643/foreign-liquer"
published_at: "2024-10-02T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1deff2cb3_IMG-20241002-WA0138.jpg"
keywords: []
---

# സമാന്തര ബാർ പോലെ മദ്യ വില്പന: കടയുടമ പിടിയിൽ, വിദേശമദ്യവും പിടിച്ചെടുത്തു

> **Lead Summary:** ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ ലത്തീഫ്.കെ.പി യും പാർട്ടിയും ചേർന്ന് ശ്രീകണ്ഠാപുരം, പയ്യാവൂർ, പൊന്നുംപറമ്പ, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പയ്യാവൂർ - പൊന്നുംപറമ്പ എന്ന സ്ഥലത്ത് പ്രവർത്തിച്ചു വന്ന *റെഡ് റോസ് ഡിസ്ട്രിബുട്ടേഴ്‌സ് സ്ഥാപനം കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ സമാന്തര ബാർ പോലെ മദ്യ വില്പന നടത്തിവന്ന കടയാണെന്ന് മനസ്സിലായി. വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച നാലര ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. കടയുടമ ബിനോജ്.പി. കെ വില്പനാകുറ്റത്തിന് അറസ്റ്റ് ചെയ്തു.തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

## Article Content

ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ ലത്തീഫ്.കെ.പി യും പാർട്ടിയും ചേർന്ന് ശ്രീകണ്ഠാപുരം, പയ്യാവൂർ, പൊന്നുംപറമ്പ, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പയ്യാവൂർ - പൊന്നുംപറമ്പ എന്ന സ്ഥലത്ത് പ്രവർത്തിച്ചു വന്ന *റെഡ് റോസ് ഡിസ്ട്രിബുട്ടേഴ്‌സ് സ്ഥാപനം കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ സമാന്തര ബാർ പോലെ മദ്യ വില്പന നടത്തിവന്ന കടയാണെന്ന് മനസ്സിലായി. വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച നാലര ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. കടയുടമ ബിനോജ്.പി. കെ വില്പനാകുറ്റത്തിന് അറസ്റ്റ് ചെയ്തു.തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

പാർട്ടിയിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ.സജീവ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എം.പി.ഹാരിസ്,എം.വി.പ്രദീപൻ സിവിൽ എക്‌സൈസ് ഓഫീസർ അഖിൽ ജോസ് വനിത സിവിൽ എക്സൈസ് ഓഫീസർ മല്ലിക. പി.കെ. എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239643/foreign-liquer)