---
title: "ഹോട്ടലിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് കെ എസ് യു നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്"
english_title: "Case against six "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239577/case-against-six"
published_at: "2024-10-02T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd054d9648b_Police-Jeep.jpg"
keywords: []
---

# ഹോട്ടലിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് കെ എസ് യു നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്

> **Lead Summary:** **പരിയാരം: **ഇന്നലെ വൈകുന്നേരം ആറരയോടെ ചെമ്പല്ലിക്കുണ്ടിലെ ഒരു ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് മാടായി മണ്ഡലം പ്രസിഡന്റ് കെ.വി ശ്രീരാഗ് ബാബു , കെഎസ് യു മാടായി കോളജ് പ്രസിഡന്റ് നിവേദ് എന്നിവരെ രാഷ്ട്രീയ വിരോധം വച്ച് മാടായിലെ ഡിവൈഎഫ്‌ഐ _ എസ് എഫ് ഐ നേതാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പരാതി.

## Article Content

**പരിയാരം: **ഇന്നലെ വൈകുന്നേരം ആറരയോടെ ചെമ്പല്ലിക്കുണ്ടിലെ ഒരു ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് മാടായി മണ്ഡലം പ്രസിഡന്റ് കെ.വി ശ്രീരാഗ് ബാബു , കെഎസ് യു മാടായി കോളജ് പ്രസിഡന്റ് നിവേദ് എന്നിവരെ രാഷ്ട്രീയ വിരോധം വച്ച് മാടായിലെ ഡിവൈഎഫ്‌ഐ _ എസ് എഫ് ഐ നേതാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പരാതി.

സംഭവത്തില്‍ ജിതിന്‍ രാജ്, ഷിധിന്‍രാജ്, ശ്രീരാഗ്, ആദര്‍ശ്, നിവേദ് എന്നിവരും കണ്ടാലറിയാവുന്ന ഒരാളും ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചതായുള്ള പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.അക്രമണത്തില്‍ പരിക്കേറ്റ ശ്രീരാഗ് ബാബുവും, നിവേദും പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239577/case-against-six)