---
title: "കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം"
english_title: "Car accident kannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239409/car-accident-kannur"
published_at: "2024-10-01T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc07ae3050a_IMG-20241001-WA0194.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡില്‍ നിന്നും ബോണറ്റിനുള്ളില്‍ പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനായ കാര്‍ ഓടിച്ചിരുന്ന പുതിയ തെരുസ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. തുടര്‍ന്ന് കാര്‍ കത്തിനശിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239409/car-accident-kannur)