---
title: "സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു"
english_title: "Aanthoor municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239194/aanthoor-municipality"
published_at: "2024-09-30T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fac27ea0df0_IMG-20240930-WA0138.jpg"
keywords: []
---

# സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

> **Lead Summary:** ധർമ്മശാല: സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും പി പി ഇ കിറ്റിൻ്റെ വിതരണവും നടത്തി. കൂടാതെ വേസ്റ്റ് ടു ആർട്ട് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

## Article Content

ധർമ്മശാല: സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും പി പി ഇ കിറ്റിൻ്റെ വിതരണവും നടത്തി. കൂടാതെ വേസ്റ്റ് ടു ആർട്ട് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

 മൊറാഴ എ യു പി സ്കൂൾ ഒന്നാം സ്ഥാനവും, പറശ്ശിനിക്കടവ് എ യു പി സ്കൂൾ രണ്ടാം സ്ഥാനവും, കാനൂൽ ജൂബിലി മെമ്മോറിയാൽ എ എൽ പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് വൈസ് ചെയർപേഴ്സൺ പി. സതി ദേവിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ്‌ കുഞ്ഞി സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി പി എൻ അനീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം. ആമിന ടീച്ചർ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ഓമന മുരളീധരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ക്ലീൻ സിറ്റി മാനേജർ അജിത്ത് ടി നന്ദി പ്രകാശിപ്പിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239194/aanthoor-municipality)