---
title: "ഡ്രൈ ഡേയും ഗാന്ധി ജയന്തിയും; അടുത്ത രണ്ട് ദിവസം ബെവ്‌കോ അവധി"
english_title: " Bevco holiday for the next two days"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239143/bevco-holiday-for-the-next-two-days"
published_at: "2024-09-30T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa7f3ab6f61_Untitled-2-web.jpg"
keywords: []
---

# ഡ്രൈ ഡേയും ഗാന്ധി ജയന്തിയും; അടുത്ത രണ്ട് ദിവസം ബെവ്‌കോ അവധി

> **Lead Summary:** കേരളത്തില്‍ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അടച്ചിടുന്നത്. അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാല്‍ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്.

## Article Content

കേരളത്തില്‍ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അടച്ചിടുന്നത്. അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാല്‍ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്. അതേസമയം ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239143/bevco-holiday-for-the-next-two-days)