---
title: "അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും "
english_title: "navrathri celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239005/navrathri-celebration"
published_at: "2024-09-30T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa218f7dd58_Untitled-2-web.jpg"
keywords: []
---

# അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും 

> **Lead Summary:** **ചെറുകുന്ന് :** അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും. മൂന്നിന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ചെറുകുന്ന് സി.കെ. പണിക്കർ ഭാഗവതർ ട്രസ്റ്റ് അവതരിപ്പിക്കുന്ന അഖണ്ഡസംഗീതാർച്ചന, അത്താഴ പൂജയ്ക്കുശേഷം നൃത്തനൃത്ത്യങ്ങൾ. നാലിന് രാവിലെ ആറുമുതൽ അന്നപൂർണേശ്വരി ഭജനസമിതിയുടെ നാരായണീയ പാരായണം, രാത്രി മോഹിനിയാട്ടക്കച്ചേരി, തുടർന്ന് ഗാനമേള.

## Article Content

**ചെറുകുന്ന് :** അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും. മൂന്നിന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ചെറുകുന്ന് സി.കെ. പണിക്കർ ഭാഗവതർ ട്രസ്റ്റ് അവതരിപ്പിക്കുന്ന അഖണ്ഡസംഗീതാർച്ചന, അത്താഴ പൂജയ്ക്കുശേഷം നൃത്തനൃത്ത്യങ്ങൾ. നാലിന് രാവിലെ ആറുമുതൽ അന്നപൂർണേശ്വരി ഭജനസമിതിയുടെ നാരായണീയ പാരായണം, രാത്രി മോഹിനിയാട്ടക്കച്ചേരി, തുടർന്ന് ഗാനമേള.

അഞ്ചിന് രാവിലെ ഒൻപതുമുതൽ 11 വരെ വീണക്കച്ചേരി, രാത്രി സംഗീതക്കച്ചേരി. ആറിന് രാവിലെ 10-ന് സംഗീതക്കച്ചേരി, 11-ന് തിരുവാതിരകളി, തുടർന്ന് സംഗീതപരിപാടി, രാത്രി കണ്ണകി നൃത്തസംഗീതനാടകം. ഏഴിന് രാവിലെ 10 മുതൽ തിരുവാതിരകളി, 11-ന് ഭജനാമൃതം, രാത്രി നൃത്തനൃത്ത്യങ്ങൾ. എട്ടിന് രാവിലെ ഒൻപതുമുതൽ സംഗീതക്കച്ചേരി, രാത്രി ശാസ്ത്രീയനൃത്ത അരങ്ങേറ്റം, തുടർന്ന് നൃത്തനൃത്ത്യങ്ങൾ. ഒൻപതിന് രാവിലെ 10 മുതൽ ഭക്തിഗാനസുധ, രാത്രി നൃത്തനൃത്ത്യങ്ങൾ.

10-ന് രാവിലെ ഒൻപതുമുതൽ സമ്പൂർണ നാരായണീയ പാരായണം, രാത്രി നൃത്തനൃത്ത്യങ്ങൾ. 11-ന് രാവിലെ ഒൻപതുമുതൽ ഭജൻസ് പ്രയാൺ, 10 മുതൽ ഭക്തിഗാനസുധ. രാത്രി നൃത്തശില്പം, ഭരതനാട്യം, നൃത്തനൃത്ത്യങ്ങൾ. 12-ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ അഖണ്ഡനാമയജ്ഞം, രാത്രി കോമഡിഷോ. സംഗീതഹാസ്യ നൃത്തവിസ്മയം. 13 -ന് രാവിലെ 10-ന് ഭജൻസ്, 11-ന് അക്ഷരശ്ലോകസദസ്സ്, രാത്രി കഥകളി. എല്ലാ ദിവസവും വൈകീട്ട് കുട്ടികളുടെ ഭജനയും ദീപാരാധനയ്ക്ക് ശേഷം ചെറുകുന്ന് ആസ്തികാലയം ക്ഷേത്രകലാ കേന്ദ്രത്തിന്റെ തായമ്പകയും തുടർന്ന് ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും. ദിവസവും രാത്രി അത്താഴപൂജയ്ക്ക് ശേഷം കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239005/navrathri-celebration)