വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി
Sep 29, 2024 08:55 PM | By Sufaija PP

കണ്ണൂര്‍ : വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇന്ന് രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി.

രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും കഴിച്ചാണ് എഡിജിപി മടങ്ങിയത്. അതേസമയം, എഡിജിപി – ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്നും, മുന്‍പും നിരവധി പേര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കിടയാണ് എ . ജയകുമാറിന്റെ വെളിപ്പെടുത്തല്‍.

ADGP MR Ajith Kumar's temple visit

Next TV

Related Stories
പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

Sep 29, 2024 08:52 PM

പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ...

Read More >>
കുടുംബശ്രീ  സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

Sep 29, 2024 08:43 PM

കുടുംബശ്രീ സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീ സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം...

Read More >>
ഇനി വാട്സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം; പുതിയ ക്യാമറ ഫീച്ചർ വരുന്നു

Sep 29, 2024 08:39 PM

ഇനി വാട്സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം; പുതിയ ക്യാമറ ഫീച്ചർ വരുന്നു

ഇനി വാട്സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം; പുതിയ ക്യാമറ ഫീച്ചർ...

Read More >>
മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ്  സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു

Sep 29, 2024 08:36 PM

മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു

മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഉന്നത വിജയികളെ...

Read More >>
സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി

Sep 29, 2024 01:18 PM

സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി

സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി...

Read More >>
ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി; പി.വി അൻവറിനെതിരെ കേസ്

Sep 29, 2024 01:16 PM

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി; പി.വി അൻവറിനെതിരെ കേസ്

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി; പി.വി അൻവറിനെതിരെ...

Read More >>
Top Stories










News Roundup






Entertainment News