---
title: "പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി"
english_title: "A fine of Rs 50,000 was levied"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238951/a-fine-of-rs-50000-was-levied"
published_at: "2024-09-29T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f970eb6b97a_news-card.jpg"
keywords: []
---

# പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

> **Lead Summary:** **തളിപ്പറമ്പ: ** മാലിന്യ നിക്ഷേപത്തിന് അമ്പതിനായിരം രൂപ പിഴ ഈടാക്കി. പട്ടുവം ഗ്രാമ പഞ്ചായത്തിലെ പറപ്പൂൽ കോടേശ്വരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വൻ തോതിൽ തരം തിരിക്കാത്ത മാലിന്യം നിക്ഷേപിച്ചത്. മാലിന്യം തള്ളിയ ചെറുകുന്ന് സ്വദേശികളിൽ നിന്നുമാണ് പട്ടുവം ഗ്രാമ പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്‌ .

## Article Content

**തളിപ്പറമ്പ: ** മാലിന്യ നിക്ഷേപത്തിന് അമ്പതിനായിരം രൂപ പിഴ ഈടാക്കി. പട്ടുവം ഗ്രാമ പഞ്ചായത്തിലെ പറപ്പൂൽ കോടേശ്വരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വൻ തോതിൽ തരം തിരിക്കാത്ത മാലിന്യം നിക്ഷേപിച്ചത്. മാലിന്യം തള്ളിയ ചെറുകുന്ന് സ്വദേശികളിൽ നിന്നുമാണ് പട്ടുവം ഗ്രാമ പഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്‌ .

മാലിന്യം ശാസ്ത്രീയമായി തരം തിരിച്ച് കൈമാറാൻ സ്ഥലം ഉടമയ്ക്ക് നിർദ്ദേശം നൽകി. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാലിന്യം നിക്ഷേപം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238951/a-fine-of-rs-50000-was-levied)