---
title: "കുടുംബശ്രീ  സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു"
english_title: "Kudumbashree  CDS Balasabha "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238945/kudumbashree-cds-balasabha"
published_at: "2024-09-29T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f96ea4119b5_news-card.jpg"
keywords: []
---

# കുടുംബശ്രീ  സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു . മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു . മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, പഞ്ചായത്ത് മെമ്പർമാരായ പി അജിത് കുമാർ, പി പി സുകുമാരി, ടി വി സിന്ധു എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ സി ഡി എസ് ബാലസഭ റിസോഴ്സ് പേഴ്സൺ ടി പി അശ്വിൻ പ്രകാശ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ എ വി നിത്യ, എൻ ഐ സന്ധ്യ, കമ്മ്യൂണിറ്റി കൺസിലർ വി വി ശ്രീജ എന്നിവർ ക്ലാസ്സെടുത്തു . കുടുംബശ്രീ സി ഡി എസ് സമൂഹ്യ ഉപ സമിതി കൺവീനർ ടി നിഷ സ്വാഗതം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238945/kudumbashree-cds-balasabha)