ഇനി വാട്സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം; പുതിയ ക്യാമറ ഫീച്ചർ വരുന്നു

ഇനി വാട്സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം; പുതിയ ക്യാമറ ഫീച്ചർ വരുന്നു
Sep 29, 2024 08:39 PM | By Sufaija PP

തേർഡ് പാർട്ടി ആപ്പുകളുടെ സഹായം ഇല്ലാതെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാവുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. കാമറയില്‍ ഇഫക്റ്റുകള്‍ പ്രയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ഇതിലൂടെ ലഭിക്കും. ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

പുതിയ കാമറ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ആപ്പിന്റെ കാമറ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം വരിക. വാട്‌സ്ആപ്പ് ചാറ്റില്‍ താഴെയുള്ള ബാറില്‍ നിന്ന് കാമറ ബട്ടണ്‍ ടാപ്പുചെയ്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സംവിധാനം വരിക. തുറന്നുവരുന്ന പുതിയ സ്‌ക്രീനില്‍ നിന്ന് ഇമേജ് ഫില്‍ട്ടറുകളും വീഡിയോ ബാക്ക്ഗ്രൗണ്ടുകളും തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം വരിക. ചിത്രങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാം, കൂള്‍, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോണ്‍ എന്നിങ്ങനെയുള്ള ഫില്‍ട്ടറുകളുടെ ശ്രേണിയില്‍ നിന്ന് തെരഞ്ഞെടുക്കാം.

വീഡിയോ കോളുകളെ സംബന്ധിച്ചിടത്തോളം, ബ്ലര്‍, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിള്‍സ്, ഫുഡി, സ്മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോ കോളുകള്‍ എടുക്കാന്‍ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ആണ് മറ്റൊന്ന്. പാടുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മിനുസപ്പെടുത്താനും കഴിയുന്ന ”ടച്ച് അപ്പ്” മോഡിനൊപ്പം വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാകും.

A new camera feature is coming

Next TV

Related Stories
വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

Sep 29, 2024 08:55 PM

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട്...

Read More >>
പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

Sep 29, 2024 08:52 PM

പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ...

Read More >>
കുടുംബശ്രീ  സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

Sep 29, 2024 08:43 PM

കുടുംബശ്രീ സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീ സി ഡി എസ് ബാലസഭ വാർഡ് തല റിസോഴ്സ് പേഴ്സൺ മാർക്കുള്ള ഏകദിന പരിശീലനം...

Read More >>
മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ്  സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു

Sep 29, 2024 08:36 PM

മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു

മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഉന്നത വിജയികളെ...

Read More >>
സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി

Sep 29, 2024 01:18 PM

സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി

സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി...

Read More >>
ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി; പി.വി അൻവറിനെതിരെ കേസ്

Sep 29, 2024 01:16 PM

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി; പി.വി അൻവറിനെതിരെ കേസ്

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി; പി.വി അൻവറിനെതിരെ...

Read More >>
Top Stories

News Roundup

Entertainment News