---
title: "സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി "
english_title: " Concession on private buses now through app"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238854/concession-on-private-buses-now-through-app"
published_at: "2024-09-29T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f906659a604_school.jfif"
keywords: []
---

# സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി 

> **Lead Summary:** സ്വകാര്യ ബസ്സുകളിൽ വിദ്യാർഥിക ൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പുതിയ ആപ് രൂപീകരി ക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാ ർഥികൾക്ക് ആപ് വഴി മോട്ടോർ വാഹന വകുപ്പിന് അപേക്ഷ സമർപ്പിക്കാം. എം.വി.ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് സ്വകാ ര്യ ബസ്സുകളിൽ യാത്ര ചെയ്യാം.

## Article Content

സ്വകാര്യ ബസ്സുകളിൽ വിദ്യാർഥിക ൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പുതിയ ആപ് രൂപീകരി ക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാ ർഥികൾക്ക് ആപ് വഴി മോട്ടോർ വാഹന വകുപ്പിന് അപേക്ഷ സമർപ്പിക്കാം. എം.വി.ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് സ്വകാ ര്യ ബസ്സുകളിൽ യാത്ര ചെയ്യാം.

വിദ്യാർഥികൾ കയറുന്ന ബസ്സിൽ പണം നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്ര ക്കാർക്കുള്ള ശീതീകരിച്ച വിശ്രമമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി ഓൺലൈൻ കൺസഷൻ കാർഡ് വിജയകരമാണ്. ഇതിൻ്റെ തുടർച്ചയായാണ് സ്വകാര്യ ബസ്സുകളിൽ നടപ്പാക്കുന്നത്. എല്ലാ കെ.എസ്. ആർ.ടി.സി സർവിസുകളും ഏതാനും ആഴ്ചകൾക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238854/concession-on-private-buses-now-through-app)