---
title: "വീണു കിട്ടിയ 50000 രൂപ ഉടമക്ക് നൽകി ചുമട്ടുതൊഴിലാളികൾ"
english_title: "The freight workers paid the owner Rs 50,000 which fell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23884/the-freight-workers-paid-the-owner-rs-50000-which-fell"
published_at: "2022-02-01T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f94b84ca0c0_2.jpg"
keywords: []
---

# വീണു കിട്ടിയ 50000 രൂപ ഉടമക്ക് നൽകി ചുമട്ടുതൊഴിലാളികൾ

> **Lead Summary:** **തളിപ്പറമ്പ്: **റോഡരികില്‍ നിന്ന് വീണുകിട്ടിയ 50,000 രൂപ ചുമട്ടുതൊഴിലാളികൾ ഉടമക്ക് കൈമാറി. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. തളിപ്പറമ്പിലെ ബൂട്‌സ് എന്ന ചെരിപ്പുകടയുടമയും പുഷ്പഗിരിയില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദിക്കിന്റെ പണമാണ് ആലക്കോട് റോഡില്‍ നിലംപതിക്ക് സമീപം നഷ്ടപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്: **റോഡരികില്‍ നിന്ന് വീണുകിട്ടിയ 50,000 രൂപ ചുമട്ടുതൊഴിലാളികൾ ഉടമക്ക് കൈമാറി. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. തളിപ്പറമ്പിലെ ബൂട്‌സ് എന്ന ചെരിപ്പുകടയുടമയും പുഷ്പഗിരിയില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദിക്കിന്റെ പണമാണ് ആലക്കോട് റോഡില്‍ നിലംപതിക്ക് സമീപം നഷ്ടപ്പെട്ടത്.

വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്. അതിനിടെ പുഷ്പഗിരിയിലെ ചുമട്ടുതൊഴിലാളികളായ ബിനീഷ്, ലത്തീഫ് എന്നിവര്‍ക്ക് പണം കിട്ടിയിരുന്നു. അവര്‍ അറിയിച്ചത് പ്രകാരം തളിപ്പറമ്പ് ട്രാഫിക് എസ്.ഐ കെ.ഡി.ഫ്രാന്‍സീസ് സ്ഥലത്തെത്തി തുക ഏറ്റുവാങ്ങി സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു.

അബൂബക്കര്‍ സിദ്ദിക്ക് നിലംപതിക്ക് സമീപം തിരിച്ചെത്തി പണം തിരയുന്നത് കണ്ട ചുമട്ടുതൊഴിലാളികള്‍ പണം സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായി അറിയിക്കുകയും സ്റ്റേഷനിലെത്തി അബൂബക്കര്‍ സിദ്ദിക്ക് എസ്.ഐ ഫ്രാന്‍സീസില്‍ നിന്ന് തുക ഏറ്റുവാങ്ങുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23884/the-freight-workers-paid-the-owner-rs-50000-which-fell)