---
title: "കല്യാശ്ശേരി മണ്ഡലത്തിലെ  കുടിവെള്ള പദ്ധതി മാർച്ചിൽ പൂർത്തിയാക്കും; വിജിൻ എം എൽ എ"
english_title: "WATER PROJECT AT KALLYASSERY"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23879/water-project-at-kallyassery"
published_at: "2022-02-01T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9426cb9870_2.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലത്തിലെ  കുടിവെള്ള പദ്ധതി മാർച്ചിൽ പൂർത്തിയാക്കും; വിജിൻ എം എൽ എ

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി മാർച്ചിൽ പൂർത്തികരിക്കാൻ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജലജീവൻ മിഷൻ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി.

## Article Content

കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി മാർച്ചിൽ പൂർത്തികരിക്കാൻ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജലജീവൻ മിഷൻ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി.

പൈപ്പ് പൊട്ടുന്നതും, അവ സമയബന്ധിതമായി അറ്റകുറ്റപണി ചെയ്യുന്നതിലും കാലതാമസം ഉണ്ടാകുന്നതിൽ ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ വേഗത്തിൽ ഇടപ്പെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് എം എൽ എ പറഞ്ഞു.

ചെറുതാഴം - കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള എടാട്ട്, ശ്രീസ്ത ,പടിക്കപ്പാറ ടാങ്കുകളുടെ പ്രവൃത്തി പൂർത്തിയായി. ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ അന്തിമഘട്ടത്തിലാണ്. മണ്ഡലത്തിൽ 32176 പുതിയ ഗാർഹിക കണക്ഷനുകൾ ഇതുവരെയായി നൽകി.

പുതിയതായി 42382 ഗാര്‍ഹിക കണക്ഷനും, 454.45 കിമി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 181.91 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കല്ല്യാശ്ശേരി പഞ്ചായത്തിൽ 5651 കണക്ഷൻ നൽകാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും 5944 കണക്ഷൻ നൽകി. 38 കി.മി നീളത്തില്‍ പൈപ്പ് ലൈനും സ്ഥാപിച്ചു.

കണ്ണപുരം പഞ്ചായത്തിൽ കരാറുകാരൻ്റെ മരണത്തെ തുടർന്ന് പ്രവൃത്തി വൈകിയിരുന്നു. ഇത് പുന:രാരംഭിച്ചിട്ടുണ്ട്. 2668 കണക്ഷന്‍ നൽകുന്ന പദ്ധതിയിൽ 932 പുതിയ കണക്ഷൻ നൽകി. 8 കി.മി നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു ചെറുകുന്ന് പഞ്ചായത്തിൽ 1638 കണക്ഷന്‍ നൽകാനാണ് തീരുമാനിച്ചതെങ്കിലും 1700 പുതിയ കണക്ഷൻ നൽകി.

12.5 കി.മി പൈപ്പ് ലൈന്‍ സ്ഥാപിച്ചു. മാട്ടൂല്‍ പഞ്ചായത്തിൽ 4690 കണക്ഷൻ നൽകി. 24.5 കി.മി പൈപ്പ്ലൈന്‍ സ്ഥാപിച്ചു.പട്ടുവത്ത് കരാറുകാരൻ്റെ മരണത്തെ തുടർന്ന് തടസപ്പെട്ട പ്രവൃത്തി ആരംഭിച്ചു. 2719 കണക്ഷനിൽ 1103 പുതിയ കണക്ഷൻ നൽകി. 10 കി.മി നീളത്തില്‍ പൈപ്പ് ലൈൻ സ്ഥാപിക്കുക.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ 3777 കണക്ഷനിൽ 2045 പേർക്ക് കണക്ഷൻ നൽകി. 28.700 കി.മി നീളത്തില്‍ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഏഴോം പഞ്ചായത്തിൽ 2404 കണക്ഷനിൽ 1730 കണക്ഷൻ നൽകി. 22.50 കി.മി നീളത്തില്‍ പൈപ്പ് ലൈൻ സ്ഥാപിക്കും. മാടായി പഞ്ചായത്തിൽ 7501 കണക്ഷനിൽ 6232 പേർക്ക് കണക്ഷൻ നൽകി. 88 കി മി പൈപ്പ് ലൈൻ സ്ഥാപിച്ചു. ചെറുതാഴത്ത് 6430 കണക്ഷനിൽ 5300 പേർക്ക് നൽകി. 173 കി.മി പൈപ്പ് ലൈൻ സ്ഥാപിച്ചു.

കുഞ്ഞിമംഗലം 2500 പേർക്ക് കണക്ഷന്‍ നൽകി. 107 കി മി ലൈൻ സ്ഥാപിക്കുക. കുഞ്ഞിമംഗലത്ത് റയിൽവെ ക്രോസ് ചെയ്ത് പൈപ്പിടുന്നതിന് അനുമതി വാങ്ങാൻ തിരുമാനിച്ചു. ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും പൈപ്പ് ലൈൻ ഇടാൻ ബാക്കിയുള്ള ഭാഗങ്ങളിൽ ബന്ധപ്പെട്ട വകുപ്പുമായി ഇടപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും, എത്രയും വേഗത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനും തീരുമാനിച്ചു.

യോഗത്തിത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി ഷാജിർ, സുരജ നായർ എക്സി എഞ്ചിനിയർ ( ജലവിഭവ വകുപ്പ് തളിപറമ്പ് ഡിവിഷൻ), പഞ്ചായത്തു പ്രസിഡൻ്റുമാരായ എം ശ്രീധരൻ (ചെറുതാഴം), ടി.ടി ബാലകൃഷണൻ (കല്യാശ്ശേരി), നിഷ ടി ( ചെറുകുന്ന്), പി.ഗോവിന്ദൻ ( ഏഴോം), പി.ശ്രീമതി ( പട്ടുവം ), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ) രതി .കെ (കണ്ണപുരം), പ്രാർത്ഥന എ (കുഞ്ഞിമംഗലം) പി.പി അബ്ദുൾ ഗഫൂർ (വൈസ് പ്രസിണ്ടൻറ് മാട്ടൂൽ), വാട്ടർ അതോററ്റി ഉദ്യോഗസ്ഥന്മാരായ സുബിൻ പി എസ്, ബാസ്റ്റിൻ ജോൺ, ടി.വി ശ്രീനിഷ് , പ്രദീപൻ വി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23879/water-project-at-kallyassery)